Latest News From Kannur

ഗാന്ധി സ്മാരക വിജ്ഞാന കേന്ദ്രം അമ്പത്തിയാറാം വാർഷികാഘോഷം – സ്നേ ഹോത്സവം 23 – 18 ന് ശനിയാഴ്ച സമാപിക്കും

0

കൂത്തുപറമ്പ് :പറമ്പായി ഗാന്ധി സ്മാരക വിജ്ഞാന കേന്ദ്രം 56ാം വാർഷികാഘോഷം നവമ്പർ 18 ന് ശനിയാഴ്ച നടക്കുന്ന സാംസ്ക്കാരിക സദസ്സോടെ സമാപിക്കും. സ്നേഹോത്സവം 2023 എന്ന പേരിൽ വിവിധ പരിപാടികളോടെ ഒരു മാസത്തിലേറെയായി നടക്കുന്ന കലാസാഹിത്യ സാംസ്കാരിക കായിക വിജ്ഞാന ആരോഗ്യ ബോധവൽക്കരണ പരിപാടിയുടെ ഒടുവിലായാണ് സാംസ്കാരിക സദസ്സ് നടക്കുന്നത്.സംസ്ക്കാര സാഹിതി മുൻ ചെയർമാനും കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ആര്യാടൻ ഷൗക്കത്ത് സാംസ്കാരിക സദസ്സ് ഉദ്ഘാടനം ചെയ്യും.
ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കരുത്തായി ക്യാപ്റ്റൻ രജിത്ത് രാജ് നിട്ടുക്കണ്ടിയും ജിംഷ രജിത്തും നൽകുന്ന പാലിയേറ്റീവ് ഉപകരണങ്ങൾ പിണറായി എസ്.ഐ ഭവിഷ് ഏറ്റുവാങ്ങും. തുടർന്ന് പ്രശസ്ത കലാകാരന്മാർ അണിനിരക്കുന്ന കലാസന്ധ്യയും അരങ്ങേറുമെന്ന് ഭാരവാഹികളായ കെ.കെ. പ്രസാദ് , പി.കെ. ലിജീഷ് , സി.കെ.വിജയൻ മാസ്റ്റർ , പി പി സജീവൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

Leave A Reply

Your email address will not be published.