Latest News From Kannur

രാഷ്ട്രശില്പി ജവഹർലാൽ നെഹ്റുവിൻ്റെ ദീർഘവീക്ഷണമാണ് നാമിന്ന് അനുഭവിക്കുന്ന നന്മകൾ : എം മുസ്തഫ

0

മാഹി: രാഷ്ട്രശില്പി ജവഹർലാൽ നെഹ്റുവിൻ്റെ ദീർഘവീക്ഷണമാണ് നാമിന്ന് അനുഭവിക്കുന്ന നന്മകൾക്ക് കാരണമെന്ന് സാമൂഹ്യ പ്രവർത്തകനും പിന്നണി ഗായകനുമായ എം മുസ്തഫ. ഗവൺമെൻ്റ് മിഡിൽ സ്കൂൾ അവറോത്തിലെ ശിശുദിന ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാന അധ്യാപിക പി സീതാലക്ഷ്മി അധ്യക്ഷത വഹിച്ചു. സി.സി.എ സ്റ്റുഡൻസ് കൺവീനർ എം എം ദേവനന്ദ, ശാസത്രനിരീക്ഷൻ ചന്ദ്രദേബ് വി എം, സ്കൂൾ ലീഡർ മുഹന്നദ് കെ എന്നിവർ സംസാരിച്ചു.ചാച്ചാ നെഹ്റുവിൻ്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന, വിവിധ കലാപരിപാടികൾ എന്നിവ സംഘടിപ്പിച്ചു. ചാച്ചാ നെഹ്റുവിൻ്റെ വേഷം ധരിച്ച വിദ്യാർത്ഥികൾ യോഗത്തിന് കൊഴുപ്പേകി.യോഗാനന്തരം മധുര പലഹാരവും പായസവിതരണവും ഉണ്ടായിരുന്നു.

Leave A Reply

Your email address will not be published.