Latest News From Kannur

ശിശുദിനാഘോഷ പരിപാടികൾ 14 ന് ചൊവ്വാഴ്ച സമാപിക്കും

0

മാഹി :തിലക് മെമ്മോറിയൽ റീഡിങ്ങ് റൂം & സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നവംബർ മാസത്തിൽ നടന്ന ശിശുദിനാഘോഷ പരിപാടികൾ നെഹ്‌റു ജയന്തി ദിവസമായ നവംബർ 14 ശിശുദിനത്തിൽ സമാപിക്കും. ശിശുദിനമായ നവംബർ 14 ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് ജൂനിയർ എൽ.പി , സീനിയർ എൽ പി , യു.പി. വിഭാഗങ്ങളുടെ പ്രഛന്നവേഷമൽസരം മാഹി ശ്രീനാരായണ ബി.എഡ് ടെയിനിങ്ങ് കോളജിൽ നടക്കും. വൈകിട്ട് 6 മണിക്ക് തിലക് ക്ലബ്ബ് പ്രസിഡണ്ട് കെ. ഹരീന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമാപന സമ്മേളനം രമേശ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും. പുതുച്ചേരി മുൻ ഡെപ്യൂട്ടി സ്പീക്കർ പി.കെ. സത്യാനന്ദൻ ആശംസാ ഭാഷണം നടത്തും.സി.ഇ. രസിത ടീച്ചർ ,ഡോ.പി.രവീന്ദ്രൻ ,
ഡോ. അതുൽ ചന്ദ്രൻഎന്നിവരെ ആദരിക്കും.ക്ലബ്ബ് സെക്രട്ടറി ഷാജു കാനത്തിൽ സ്വാഗതവും ട്രഷറർ കെ.കെ. അനിൽകുമാർ കൃതജ്ഞതയും പറയും.
ശിശുദിനാഘോഷങ്ങളുടെ ഭാഗമായി നവമ്പറിൽ നടന്ന ചിത്രരചന, പ്രസംഗം , സംഘഗാനം , പ്രഛന്നവേഷം മുതലായ മത്സരങ്ങളിലെ വിജയികൾക്ക് പാരിതോഷികങ്ങൾ സമാപനയോഗത്തിൽ വിതരണം ചെയ്യും.

Leave A Reply

Your email address will not be published.