Latest News From Kannur

ഒമ്പത് വര്‍ഷത്തിന് ശേഷം കോഹ്‌ലിയുടെ നേട്ടം; വൈറലായത് അനുഷ്‌കയുടെ ആഘോഷം

0

ലോകകപ്പില്‍ നെതര്‍ലന്‍ഡ്സിനെതിരായ മത്സരത്തിലൂടെ കോഹ്ലി ലോകകപ്പിലെ തന്റെ
ആദ്യ വിക്കറ്റ് നേട്ടം കുറിച്ചു. ബെംഗളൂരുവില്‍ നടന്ന മത്സരത്തില്‍ നെതര്‍ലന്‍ഡ്സ്ക്യാപ്റ്റന്‍
സ്കോട്ട് എഡ്വേഡ്സിന്റെ വിക്കറ്റാണ് കോഹ്ലി വീഴ്ത്തിയത്. മത്സരത്തില്‍ തന്റെ രണ്ടാമത്തെ ഓവറിലാണ്കോഹ്ലിവിക്കറ്റ്നേട്ടം ആഘോഷമാക്കിയത്. സ്റ്റംപിന് പിന്നില്‍ കെഎല്‍ രാഹുല്‍ ക്യാച്ച്അനായാസം കൈയിലൊതുക്കി.മത്സരശേഷംകോഹ്ലിയുടെവിക്കറ്റ്നേട്ടത്തേക്കാള്‍ കൂടുതല്‍ സോഷ്യല്‍മീഡിയ ആഘോഷമാക്കിയത്. ഭാര്യയും ബോളിവുഡ്താ രവുമായ അനുഷ്കശര്‍മ്മയുടെ ആഘോഷമാണ്. ഗാലറിയില്‍ ഇരുന്ന്കോഹ്ലിയുടെ
മൈതാനത്തെ സ്ഥിരം ആഘോഷരീതി അനു കരിച്ചാണ്അനുഷ്ക ആരാധന  ശ്രദ്ധ നേടിയത്.
വെള്ളകുറുത്ത ധരിച്ച്ഗാലറിയില്‍ ഇരു ന്ന്കോഹ്ലിയു ടെ വിക്കറ്റ്നേട്ടം ആഘോഷിക്കു ന്നഅനുഷ്കയു ടെ വീഡിയോ സോഷ്യൽ മീഡിയയില്‍വൈറലാണ്.2014ജനുവരിയിലാണ്കോഹ്ലിക്ക്മൈതാനത്ത്അവസാനമായി വിക്കറ്റ്ലഭിച്ചത്.വെല്ലിങ്ടണില്‍ ന്യൂസിലന്‍ഡിനെതിരെ നടന്ന മത്സരത്തിലായിരു ന്നു അത്. ഇതിന്ശേഷം 12ഇന്നിങ്സു കളില്‍ കോഹ്ലി പന്തെറിഞ്ഞെങ്കി ലും ഒരു വിക്കറ്റ്പോലും താരത്തിന് നേടാനായില്ല
ഇപ്പോള്‍ ഒൻപത്  വര്‍ഷങ്ങള്‍ക്ക്ശേഷം ലോകകപ്പില്‍ ആദ്യത്തെ വിക്കറ്റ്നേട്ടത്തോടെ കോഹ്ലി നേട്ടം ആഘോഷിച്ചു. സാധാരണയായി ഇന്ത്യയു ടെ മത്സരങ്ങള്‍ നടക്കുമ്പോഴെല്ലാം
ഗാലറിയില്‍ താരത്തെ കോഹ്ലിയെ പിന്തു ണക്കാന്‍ അനുഷ്ക എത്താറുണ്ട്.

Leave A Reply

Your email address will not be published.