പാനൂർ :കടവത്തൂർ വെസ്റ്റ് യുപി സ്കൂളിലെ 2023-24 വർഷത്തെ പി.ടി.എ. സ്പോൺസർ ചെയ്ത കിഡ്സ് പാർക്കിന്റെ ഉദ്‌ഘാടനം മാനേജ്‌മന്റ് കമ്മറ്റി പ്രസിഡന്റ് പി.കെ അബ്ദുല്ല നിർവഹിച്ചു. ഇതോടനുബന്ധിച്ചു നടന്ന ചടങ്ങിൽ വിങ്‌സ് ദ്വിദിന ക്യാമ്പിന്റെ ഉദ്ഘാടനം ഒ.എസ്. എ സെക്രട്ടറി ഡോക്ടർ കെ. അബൂബക്കർ നിർവഹിച്ചു.അതോടൊപ്പം തന്നെ എൽ.എസ്.എസ്, യു. എസ്. എസ് ജേതാക്കൾക്കുള്ള അനുമോദനം പാനൂർ എ.ഇ.ഒ ബൈജു കേളോത്ത് നിർവഹിച്ചു. ശാസ്ത്രമേളയിലെ വിജയികൾക്കുള്ള അവാർഡ് ദാനം പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സക്കീന തെക്കെയിൽ നിർവഹിച്ചു.
ചടങ്ങിൽ പിടിഎ പ്രസിഡണ്ട് സമദ് അറക്കൽ അധ്യക്ഷത വഹിച്ചു. മുഹമ്മദ് അഷ്റഫ് ,കെ. അബൂബകർ, എം പി ടി എ പ്രസിഡന്റ് നുഫെയ്‌സ, എസ് ആർ ജി കൺവീനർ എ.ഇബ്രാഹിം, സ്റ്റാഫ് സെക്രട്ടറി കെ.എം അബ്ദുല്ല എന്നിവർ ആശംസ പ്രസംഗം നടത്തി.ഹെഡ് മാസ്റ്റർ മുഹമ്മദ് ഫാറൂഖ് സ്വാഗതവും ആനന്ദ നാരായണൻ മാസ്റ്റർ നന്ദിയും പറഞ്ഞു..
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post