പാനൂർ :നടപ്പുവർഷം നടത്തുമെന്ന് പ്രഖ്യാപിച്ച പദ്ധതികളെല്ലാം പൂർത്തീകരിച്ചതിന്റെ നിറവിൽ പാനൂർ ജെ.സി.ഐ.
2022 ഡിസംബർ 23 നാണ് ഇപ്പോഴത്തെ പ്രസിഡണ്ട് കെ. നിയാസിന്റെ നേതൃത്വത്തിലുള്ള സമിതി പാനൂർ ജെസിഐ യുടെ നേതൃത്വം ഏറ്റെടുത്തത്. തുടർന്ന് മാതൃകാപരമായ രീതിയിൽ ആസൂത്രണം ചെയ്ത പദ്ധതികളെല്ലാം വിജയകരമായി നടപ്പിലാക്കി.പാനൂർ മേഖലയിലെ 12 നിർദ്ധന കുടുംബങ്ങൾക്ക് മാസം തോറും ആയിരം രൂപായ്ക്കുള്ള ഭക്ഷ്യ കിറ്റ് വീടുകളിൽ എത്തിച്ചു നൽകൽ , പാനൂർ നഗരസൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി പാതയോരങ്ങളിൽ ചെടിച്ചട്ടി വെച്ച് മോടി കൂട്ടൽ , യുവാക്കളുടെ വ്യക്തിത്വ വികസനത്തിന്റെ ഭാഗമായുള്ള പ്രസംഗപരിശീലനം , പാനൂർ നഗരം ശുചീകരിക്കൽ , തെരുവോരങ്ങളിൽ അലഞ്ഞുതിരിയുന്നവർക്ക് വസ്ത്രദാനം , പാനൂരിലെ മികച്ച സേവനം ചെയ്യുന്ന വ്യക്തികളെ ആദരിക്കൽ , പാനൂർ മേഖലയിലെ സാമ്പത്തീക പിന്നാക്കാവസ്ഥയുള്ള കുടുംബാംഗങ്ങളായ പത്താം ക്ലാസ്സിലെ 8 കുട്ടികൾക്ക് 3000 രൂപായുടെ സ്കോളർഷിപ്പ് വിതരണം , ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായുള്ള കൂട്ടയോട്ടം സംഘടിപ്പിച്ചത് , കണ്ണവം ട്രൈബൽ എഗ് പോട്ട് ചാലഞ്ചിലേക്ക് സാമ്പത്തീക സഹായവും ഫർണിച്ചർ വിതരണവും , മൊകേരി രാജീവ് ഗാന്ധി ഹയർസെക്കന്ററി സ്കൂളിൽ 100 കുട്ടികൾക്ക് നാഷണൽ ടാലന്റ് സർച്ച് പരീക്ഷ നടത്തിയത് , നിർദ്ധന കുടുംബത്തിന് ശുചിമുറി നിർമ്മിച്ചു നൽകിയത് , പാനൂർ മഹോത്സവ സംഘാടനം തുടങ്ങിയവയാണ് പാനൂർ ജെ.സി.ഐ വിജയകരമായി പൂർത്തിയാക്കിയ പ്രവർത്തനപദ്ധതികൾ. ഇത്തരം പ്രവർത്തനങ്ങളിൽ പ്രസിഡണ്ട് കെ. നിയാസിനോടൊപ്പം സെക്രട്ടറി നൗഷാദും ട്രഷറർ കെ.പി.ഗംഗാധരനും സഹ ഭാരവാഹികളും കൂട്ടായ പ്രവർത്തനമാണ് കാഴ്ചവെച്ചത്.
പദ്ധതി പൂർത്തീകരണമടക്കമുള്ള വാർഷിക പ്രവർത്തനങ്ങൾ വിശദീകരിക്കാനും ജെ.സി.ഐ. പാനൂരിനൊപ്പം സഹകരിച്ച പാനൂരിലെ സ്ഥാപനങ്ങളോടും ദേശവാസികളോടും നന്ദി പ്രകടിപ്പിക്കാനുമായ നടത്തിയ വാർത്താ സമ്മേളനത്തിൽ
കെ. നിയാസ് , കെ.വി. നൗഷാദ് , കെ.പി.ഗംഗാധരൻ , ഒ.ടി.അബ്ദുള്ള , കെ.എം റയീസ് എന്നിവർ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post