പാനൂർ :തദ്ദേശ സ്വയം ഭരണ വകുപ്പ് അമൃത് മിഷന്റെ ജലം ജീവിതം പദ്ധതിയുടെ ഭാഗമായാണ് പരിപാടി നടത്തിയത്.പാനൂർ ഗവ എൽ പി , യുപി , പി ആർ. എം എച്ച്. എസ് എന്നീ സ്കൂളുകളിലാണ് തെരുവുനാടകം അവതരിപ്പിച്ചത്.
പരിപാടി പാനൂർ നഗരസഭാ ചെയർമാർ വി. നാസർ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു.
ഗവ: എൽ.പി. സ്കൂൾ അദ്ധ്യാപകൻ പി നിഷാദ് അദ്ധ്യക്ഷനായി. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഹസിന കെ പി പദ്ധതി വിശദീകരിച്ചു.
സൈഖ കെ പി, സുഭാഷ് ചന്ദ്രബോസ് എ പി പ്രസംഗിച്ചു.
ജലം സംരക്ഷിക്കേണ്ട പ്രാധാന്യം കുട്ടികളെ ബോധവൽക്കരിക്കാൻ തെരുവു നാടകം വഴി കഴിഞ്ഞു. ബോധവൽക്കരണ സ്റ്റിക്കറും, ക്യാൻവാസും പ്രദർശിപ്പിച്ചു.
വിദ്യാർത്ഥികൾ വീടുകളിൽ നിന്നും ശേഖരിച്ച കുടിവെള്ളത്തിൻ്റെ
ഗുണനിലവാരം സൗജന്യമായി പരിശോധിച്ച് കൊടുക്കാനും എൻ എസ് എസ് യൂണിറ്റിന് കഴിഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post