Latest News From Kannur

വഴിയോരക്കച്ചവടക്കാർക്കുള്ള മെമ്പർഷിപ്പ് വിതരണം ചെയ്തു

0

തലശ്ശേരി :ഉപജീവനാർത്ഥം വഴിയോരങ്ങളിൽ കച്ചവടം ചെയ്യുന്നവർക്ക് അധികൃതർ തൊഴിൽ സംരക്ഷണം നൽകണമെന്ന് എ. ഐ. സി സി അംഗം വി. എ നാരായണൻ ആവശ്യപ്പെട്ടു. ദേശിയ ഫുട്പാത്ത്, പെട്ടിക്കട തൊഴിലാളി യൂണിയൻ (ഐ. എൻ. ടി. യു. സി) തലശ്ശേരി മേഖല കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.യു. പി. എ സർക്കാർ വഴിയോരക്കച്ചവടക്കാരുടെ തൊഴിൽ സംരക്ഷണത്തിനു വേണ്ടി ഉണ്ടാക്കിയ നിയമം നടപ്പിലാക്കാനുള്ള ബാധ്യത അധികൃതർക്കുണ്ടെന്നും നാരായണൻ ഓർമ്മപ്പെടുത്തി. തൊഴിലാളികൾക്കുള്ള ഐ. ഡി. കാർഡിന്റെ വിതരണോദ്ഘാടനവും അദ്ദേഹം നിർവ്വഹിച്ചു. യൂണിയൻ പ്രസിഡണ്ട് എം. നസീർ , പി. ജനാർദ്ദനൻ , എൻ. കെ. രാജീവ്, എ. ഷർമ്മിള , എൻ. മോഹനൻ , എൻ. പ്രശാന്തൻ എന്നിവർ സംസാരിച്ചു. സി. പ്രകാശൻ സ്വാഗതവും ജോജോ തോമസ് നന്ദിയും പറഞ്ഞു.

Leave A Reply

Your email address will not be published.