Latest News From Kannur

അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണമെന്റ് മാഹിയിൽ ഫിബ്രവരി ഒന്നിന് തുടങ്ങും

0

മാഹി സ്പോട്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന 42-ാം മത് അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണമെന്റ് ഫിബ്രവരി ഒന്നിന് തുടങ്ങും. 17 ന് സമാപിക്കും. ബ്രോഷർ പ്രകാശനം പ്രസ് ഫോറത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ തലശ്ശേരി നഗരസഭാ ചെയർ പേഴ്സൺ കാരായി ചന്ദ്രശേഖരൻ നിർവ്വഹിച്ചു. ടൂർണമെന്റിനായി ട്രോഫികളും ഷീൽഡുകളും സമ്മാനിച്ച സ്പോൺസർമാരായ ഡെൺ ടൌൻ മാൾ, ഗ്രാന്റ് തേജസ്, ലക്സ്ഐവി സലൂൺ, ഐഗ് ഫോക്സ് ടെക്നോളജിസ്, സ്ഥാപനങ്ങളുടെ പ്രതിനിധികൾ ആശംസകൾ അർപ്പിച്ചു. മാഹി കോളേജ് ഗ്രൌണ്ടിൽ ദിവസവും രാത്രി 7.30 ന് മത്സരങ്ങൾ ആരംഭിക്കും.. സുപ്പർ സ്റ്റുഡിയോ മലപ്പുറം, ടൌൺ സ്പോട്സ് ക്ലബ്ബ്, വളപട്ടണം, ഹണ്ടേഴ്സ് കൂത്തുപറമ്പ്, തുടങ്ങി കേരള പ്രശസ്തരായ 16 ടീമുകൾ മത്സരത്തിൽ മാറ്റുരക്കും. ടീമുകളിൽ വിദേശ കളിക്കാരും അണി നിരക്കും. ടൂർണ്ണമെന്റ്കാണാൻ സ്ത്രീകൾക്കും ഭിന്നശേഷിക്കാർക്കുംപ്രവേശനം സൌജന്യമാണ്. കുട്ടികൾക്ക് പ്രത്യേക ഇളവ് നൽകും. സംഘാടക സമിതി ഭാരവാഹികളായ അനിൽ വിലങ്ങിൽ, കെ.സി. നികിലേഷ്, ജയരാജ് അടിയേരി, പ്രേമകുമാരി, കെ.കെ. ശ്രീജ, ടി.കെ. ഹേമചന്ദ്രൻ, പി. ജ്യോതിഷ് എന്നിവർ പത്രസമ്മേളനത്തിൽ ടൂർണമെന്റ് കാര്യങ്ങൾ വിശദീകരിച്ചു

Leave A Reply

Your email address will not be published.