Latest News From Kannur

മാഹി. പി.കെ.രാമൻ മെമ്മോറിയൽ സ്കൂളിൽ പുതുച്ചേരി ലിബറേഷൻ ഡേ ആഘോഷിച്ചു

0

മാഹി : മാഹി പി.കെ രാമൻ മെമ്മോറിയൽ സ്കൂളിൽ പുതുച്ചേരി ലിബറേഷൻ ഡേ  സമുചിതമായി ആഘോഷിച്ചു. സ്കൂൾ ചെയർമാൻ ശ്രീ. പി.സി. ദിവാനന്ദൻ മാസ്റ്റർ ദേശീയ പതാക ഉയർത്തി. കൂടാതെ പുതുച്ചേരി ലിബറേഷനെ പറ്റി പ്രഭാഷണം നടത്തി. കുട്ടികളിൽ ദേശീയ ബോധം ഉതകുന്ന രീതിയിൽ ആയിരുന്നു പ്രഭാഷണം
പിന്നീട് മൈതാനത്ത് നടന്ന ലിബറേഷൻ ഡേ ചടങ്ങിൽ സ്കൂളിലെ കുട്ടികൾ മത സൗഹാർദം ആസ്പദമാക്കി യുള്ള കൾച്ചറൽ പ്രോഗ്രാം നടത്തി. ഈ പരിപാടി എല്ലാ കാണികളുടേയും മുക്ത കണ്ഠം പ്രശംസ പിടിച്ചു പറ്റി. സ്കൂൾ മാനേജർ ശ്രീ. അജിത് കുമാർ മാസ്റ്റർ, ഹെഡ്മിസ്ട്രസ് ശ്രീമതി. ഭാനുമതി ടീച്ചർ , നൃത്താദ്ധ്യാപകൻ ശ്രീ. മനോജ് എന്നിവർ നേതൃത്വം നൽകി

Leave A Reply

Your email address will not be published.