Latest News From Kannur

രാമവിലാസം ഹയർ സെക്കണ്ടറി സ്കൂളിൻ്റെ നേതൃത്വത്തിൽ അഭിയാൻ 2023

0

ചൊക്ലി: അധ്യാപകർ വിദ്യാർത്ഥികൾ താമസിക്കുന്ന വിവിധ പ്രദേശങ്ങൾ സന്ദർശിച്ച് അവിടെ തികച്ചും ഗൃഹാന്തരീക്ഷത്തിൽ കൂടിച്ചേരലുകൾ നടത്തുന്ന അധ്യാപക രക്ഷാകർതൃ വിദ്യാർത്ഥി സംഗമമായ അഭിയാൻ 2023 സംഘടിപ്പിച്ചു.വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയായിരുന്നു അഭിയാൻ 2023 സംഘടിപ്പിച്ചത്. കവിയൂരിലെ പി.രഞ്ജിത്തിൻ്റെ വീട്ടിലായിരുന്നു ചടങ്ങ്.ഇതിൻ്റെ ഉദ്ഘാടനം ചൊക്ലി ഗ്രാമപഞ്ചായത്ത് മെമ്പർ ഒ.ശ്രീജ നിർവഹിച്ചു.പി ടി.എ പ്രസിഡണ്ട് കെ.ടി.കെ പ്രദീപൻ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ടി.പി.ഗിരീഷ് കുമാർ സ്വാഗതം പറഞ്ഞു. സ്കൂൾ മാനേജർ കെ. മനോജ് കുമാർ, പ്രഥമാധ്യാപകൻ പ്രദീപ് കിനാത്തി ഉപപ്രഥമാധ്യാപിക എൻ.സ്മിത, പി.ജയതിലകൻ എന്നിവർ സംസാരിച്ചു.എസ്.അഭിലാഷ് നന്ദി പറഞ്ഞു.

Leave A Reply

Your email address will not be published.