പാനൂർ :
കല്യാണ വീട്ടിലെ മാലിന്യങ്ങൾ കത്തിച്ചതിന് വീട്ടുടമയ്ക്ക് പഞ്ചായത്ത് പിഴയിട്ടു.
പഞ്ചായത്ത് രാജ് ആക്ട് 219 എൻ പ്രകാരം ചെണ്ടയാട് കുനുമ്മൽ ഗുംട്ടിയിലെ ചോയിൻ്റവിടെ സി.വി. അലിക്കാണ് 5000 രൂപ പിഴ ചുമത്തിയത്. ജില്ലാ എൻഫോഴ്സ്മെൻ്റിൻ്റെ നിർദ്ദേശത്തെ തുടർന്ന് പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് സാഗർ എൻ .കെ യാണ് പിഴ ചുമത്തിയത്. പരിശോധനയ്ക്ക് ഹെൽത്ത് ഇൻസ്പെക്ടർ രജീന.സി, അസി. സെക്രട്ടറി കെ.സജിന എന്നിവർ നേതൃത്വം നൽകി.