“കാലാവസ്ഥാ ഡാറ്റാ വിശകലനം & ആശയവിനിമയം, കാലാവസ്ഥാ സ്കോളർ അവാർഡ് പരിപാടി എന്നിവയെക്കുറിച്ചുള്ള യുവജന ശാക്തീകരണ പരിപാടി”
പുതുച്ചേരി ഗവൺമെന്റ് ശാസ്ത്ര സാങ്കേതിക പരിസ്ഥിതി വകുപ്പ് പുതുച്ചേരി കാലാവസ്ഥാ വ്യതിയാന സെൽ
മാഹിയിലെ മഹാത്മാഗാന്ധി ഗവൺമെന്റ് ആർട്‌സ് കോളേജിലെ പി.ജി. സസ്യശാസ്ത്ര വകുപ്പുമായി ഏകോപിപ്പിച്ച്
2026 ജനുവരി 30-ന് “കാലാവസ്ഥാ ഡാറ്റാ വിശകലനം & ആശയവിനിമയം, കാലാവസ്ഥാ സ്കോളർ അവാർഡ് പരിപാടി എന്നിവയെക്കുറിച്ചുള്ള യുവജന ശാക്തീകരണ പരിപാടി”
എന്ന വിഷയത്തെ കുറിച്ച് മഹാത്മാഗാന്ധി ഗവ. ആർട് സ്കോളേജിൽ വെച്ച് സെമിനാർ നടത്തി. പരിസ്ഥിതി എഞ്ചിനിയർ കലാമേഗം സ്വാഗതവും കോളേജ് പ്രിൻസിപ്പൽ ഡോ.കെ.കെ. ശിവദാസൻ മുഖ്യപ്രഭാഷണവും നടത്തി. അഡ്മിനിസ്ട്രേറ്റർ ഡി.മോഹൻകുമാർ അധ്യക്ഷ ഭാഷണം നടത്തി. എം.എൽ.എ രമേഷ് പമ്പത്ത് ഉൽഘാടന ഭാഷണം നടത്തി. ഡോ. ജി. പ്രദീപ്കുമാർ നന്ദി രേഖപ്പെടുത്തി.