ന്യൂമാഹി : ന്യൂമാഹി ഗ്രാമപഞ്ചായത്തിന്റെ ജനകീയാസൂത്രണം 2026- 27 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വർക്കിംഗ് ഗ്രൂപ്പ് ജനറൽബോഡി യോഗം ചേർന്നു. പഞ്ചായത്ത് ഓഫീസ് പരിസരത്ത് ചേർന്ന ജനറൽബോഡി യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അർജുൻ പവിത്രൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് എം കെ സെയിത്തു അധ്യക്ഷയായി. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ടി. എ. ഷർമിരാജ്, കെ. പ്രീജ, കെ. എം. സുഗിനേഷ്, മെമ്പർമാരായ കെ. എം. ശഹദിയ, വി. മിനി, എ. സി. രേഷ്മ, പി. കെ. സുനിത, വൈശാഖ് മുരളീധരൻ, പി. പി. ഹസീന, കെ. എം. അപർണ, സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ഹെഡ് ക്ലാർക്ക് എം. രാധാകൃഷ്ണൻ, അക്കൗണ്ടൻ്റ് പി. കെ. സുധീഷ്, വിവിധ നിർവഹണ ഉദ്യോഗസ്ഥർ, ആസൂത്രണ സമിതി അംഗങ്ങൾ എന്നിവർ സംബന്ധിച്ചു. തുടർന്ന് വിവിധ വർക്കിംഗ് ഗ്രൂപ്പുകൾ പ്രത്യേകം യോഗം ചേർന്ന് വാർഷിക പദ്ധതിയിലേക്കുള്ള നിർദ്ദേശങ്ങൾ തയ്യാറാക്കി.
Sign in
Sign in
Recover your password.
A password will be e-mailed to you.