ഗാന്ധി ഒരു ഓർമ്മ എന്ന പരിപാടിയുമായി മഹാരക്തസാക്ഷി ദിനമായ ജനുവരി 30 ന് കെ.തായാട്ട് പഠനഗവേഷണ പഠന കേന്ദ്രം പാനൂരിൽ പുസ്താകവലോകന പരിപാടി സംഘടിപ്പിച്ചു.
കെ.തായാട്ട് രചിച്ച ജനുവരി മുപ്പത് എന്ന ഗ്രന്ഥത്തെ അടിസ്ഥാനമാക്കിയുള്ള ചർച്ചയാണ് നടന്നത്.
ഡോ. ശശിധരൻ കുനിയിലിൻ്റെ അദ്ധ്യക്ഷതയിൽ ചുര്യായി ചന്ദ്രൻ മാസ്റ്റർ ചർച്ചാവേള ഉദ്ഘാടനം ചെയ്തു . രാജു കാട്ടുപുനം പുസ്തകപരിചയം നിർവ്വഹിച്ചു.
ജയപ്രകാശ് പാനൂർ , ബാബു സുരേന്ദ്രൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഗാന്ധി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. കെ.കെ. ദിനേശൻ മാസ്റ്റർ സ്വാഗതവും സജീവ് ഒതയോത്ത് കൃതജ്ഞതയും പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.