പാനൂർ:കൂത്തുപറമ്പ് മണ്ഡലം നവകേരള സദസ്സിന് മുന്നോടിയായി തൃപ്പങ്ങോട്ടൂർ പഞ്ചായത്തിൽ വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു.
നാസിക് വാദ്യമേളത്തിന്റെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ തുറന്നുകാട്ടുന്ന പ്ലക്കാര്‍ഡുകളുമേന്തിയാണ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ,കുടുംബശ്രീ പ്രവര്‍ത്തകർ, ആശാ വർക്കർമാർ, സാമൂഹിക- സാംസ്കാരിക പ്രവർത്തകർ, വിദ്യാർഥികൾ എന്നിവർ അണിനിരന്നത്. ഉതുക്കുമ്മലിൽ നിന്നാരംഭിച്ച് കല്ലിക്കണ്ടിയിൽ സമാപിച്ച ഘോഷയാത്രയ്ക്ക് ജില്ലാ പഞ്ചായത്തംഗം ഉഷ രയരോത്ത്, കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.ഷൈറീന, തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് സെക്രട്ടറി വി.വി.പ്രസാദ്, പഞ്ചായത്തംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. നവംബര്‍ 22ന് രാവിലെ 9.30ന് പാനൂരിലാണ് കൂത്തുപറമ്പ് മണ്ഡലതല നവകേരള സദസ്സ് നടക്കുക.
സദസിൻ്റെ ഭാഗമായി നവം.10 വരെയായി മണ്ഡലത്തിൻ്റെ വിവിധ ഭാഗങ്ങളിലായി തൊള്ളായിരം വീട്ടുമുറ്റ സദസ്സുകൾ നടക്കും. ബൂത്ത് തലത്തിൽ 50 വീടുകൾക്ക് ഒരു സദസ് എന്ന നിലയിൽ നടക്കുന്ന പരിപാടിയിൽ പ്രാദേശികമായ വികസന നിർദേശങ്ങൾ അവതരിപ്പിക്കാനും അവസരമൊരുക്കുന്നുണ്ട്.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post