പാനൂർ:നവംബർ 22 ന് രാവിലെ 9.30ന് പാനൂർ ഹൈസ്കൂൾ ഗ്രൗണ്ടിൽ മുഖ്യമന്ത്രിയും മന്ത്രിമാരുമെത്തുന്ന നവകേരള സദസിൻ്റെ പ്രചാരണാർഥം കൂത്തുപറമ്പ് മണ്ഡലത്തിൽ മിനി മാരത്തോൺ മത്സരം സംഘടിപ്പിക്കുന്നു. നവംബർ 19 ന് രാവിലെ ആറര മണിക്ക് താഴെ പൂക്കോത്ത് നിന്നാരംഭിച്ച് പാനൂർ, മാക്കൂൽ പീടിക, പാട്യം, പൂക്കോട് വഴി കൂത്തുപറമ്പിൽ സമാപിക്കും. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 5000, 3000, 2000 എന്നിങ്ങനെ ക്യാഷ് പ്രൈസ് നൽകും. പങ്കെടുക്കാനാഗ്രഹിക്കുന്നവർ കായികവിഭാഗം സബ്കമ്മിറ്റി ചെയർമാൻ കെ.രാജീവൻ, കൺവീനർ ഇ.സുരേഷ് ബാബു എന്നിവരുമായി ബന്ധപ്പെട്ട് നവംബർ 11 ന് വൈകട്ട് 5 മണിക്കു മുമ്പായി പേര് റജിസ്റ്റർ ചെയ്യണം. ഫോൺ: 9446659418, 9447274561.
Sign in
Sign in
Recover your password.
A password will be e-mailed to you.