കെ.ടി.ഡി.എഫ്.സി നഷ്ടത്തില്‍ ആകാനുള്ള കാരണം കെ.എസ്.ആര്‍.ടി.സി ആണെന്ന തരത്തില്‍ ബി.അശോക് ഐ.എ.എസ് പത്രക്കുറിപ്പ് ഇറക്കിയിരുന്നു. എന്നാല്‍ കെ.ടി.ഡി.എഫ്.സി വാദത്തെ തള്ളി അന്നത്തെ കെ.എസ്.ആര്‍.ടി.സി സി.എം.ഡി ബിജു പ്രഭാകര്‍ രംഗത്തുവന്നു.2015 ല്‍ കെ.ടി.ഡി.എഫ്.സിയില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി കടം എടുത്ത 595 കോടി രൂപ 915 കോടിയായി തിരിച്ചടക്കണമെന്നുംകെ.ടി.ഡി.എഫ്.സി അറിയിച്ചിരുന്നു. ഈ തുക അടക്കാത്തപക്ഷം കെ.എസ്.ആര്‍.ടി.സിക്ക് ജപ്തി നോട്ടീസ് അടക്കം അയച്ചിരുന്നു.