കോഴിക്കോട് :മാലിന്യമുക്തം നവകേരളം പദ്ധതിയിൽ കോഴിക്കോട് ജില്ലയെ മാലിന്യമുക്തമാക്കുന്നതിനും ഹരിത കർമ്മ സേനയെ ശക്തിപ്പെടുത്തുന്നതിന്റെയും ഭാഗമായി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഹരിത കർമ്മ സേനയോടൊപ്പം ഒരു ദിനം ഫീൽഡിൽ പോയി അജൈവ മാലിന്യ കളക്ഷൻ പ്രവർത്തനത്തിന് പിന്തുണ നൽകും . ഇതിനായിഹരിത കർമ്മസേനയോടൊപ്പം ഒരുദിനം എന്ന ക്യാമ്പയിൻ ആരംഭിക്കുവാൻ ചേർന്ന ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ എന്നിവരുടെ ജില്ലാ തല യോഗം തീരുമാനിച്ചു. യോഗത്തിൽ വിവിധ മേഖലകളിലെ ജന പ്രതിനിധികളും, ജില്ലാ കലക്ടർ അടക്കമുള്ള ഉന്നത ജില്ലാ തല ഉദ്യോഗസ്ഥരും പങ്കെടുത്തു.ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് യോഗം ഉൽഘാടനം ചെയ്തു. മാലിന്യമുക്ത നവ കേരള പ്രവർത്തനവും, മാലിന്യ നിർമാർജ്ജനവുമാണ് തന്റെ പ്രധാന ഫോക്കസ് ഏരിയ എന്ന് കളക്ടർ യോഗത്തെ അറിയിച്ചു, ഇതിനായി മുഴുവൻ തദ്ദേശ സ്വയം ഭരണ സ്ഥാപങ്ങളിലെ മാലിന്യ നിർമാർജ്ജന പ്രവർത്തനങ്ങൾ നേരിട്ട് അവലോകനം ചെയ്ത് എംസിഎഫ്, ഹരിത കർമ്മ സേന പ്രവർത്തനം എന്നിവ കലക്ടർ നേരിട്ട് മോണിറ്റർ ചെയ്യും, പ്രശ്നമുള്ള സ്ഥലത്ത് കലക്ടർ ഫീൽഡ് വിസിറ്റ് നടത്തുമെന്നും ജില്ലാ കലക്ടർ യോഗത്തിൽ അറിയിച്ചു .തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ പി എസ് ഷിനോ അധ്യക്ഷത വഹിച്ചു. നവംബർ ഒന്നു മുതൽ ജനുവരി 26 വരെ വിവിധ പ്രവർത്തനങ്ങൾ മാലിന്യമുക്ത നവ കേരളത്തിന്റെ ഭാഗമായി നടത്തുവാനും യോഗം തീരുമാനിച്ചു, ഇതിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും തൽസ്ഥല
പരിശോധന നടത്തി ശുചിത്വം ഉറപ്പുവരുത്തുന്നതാണ്. വ്യാപാര സ്ഥാപനങ്ങളെ ശുചിത്വ സംവിധാനങ്ങളുടെ അടിസ്ഥാനത്തിൽ ഗ്രേഡ് ചെയ്യും ,സർക്കാർ ഓഫീസുകളിൽ ഹരിത കർമ്മ സേനയ്ക്ക് അജൈവ മാലിന്യം കൊടുത്തു എന്നതിന്റെ സാക്ഷ്യപത്രം ഉറപ്പ് വരുത്തും, ഹരിത വിദ്യാലയം ,ശുചിത്വ വിദ്യാലയം കുട്ടികളുടെ ഹരിത സഭയും ക്യാമ്പയിനിന്റ ഭാഗമായി നടത്തുന്നതാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇതിനായി വ്യാപകമായി പ്രചരണം നൽക്കുവാനുംതീരുമാനിച്ചു. വാർഡ് തലത്തിൽ വീടുകൾ, സ്ഥാപനങ്ങൾ, കച്ചവട സ്ഥാപനങ്ങൾ എന്നിവയിൽ പ്രതി മാസം 100 % അജൈവ മാലിന്യ ഹരിത കർമ്മ സേനയ്ക്ക് കൈമാറുന്നു എന്ന് ഉറപ്പുവരുത്തി ജില്ലയെ അടുത്ത വർഷം ജനുവരി 26ന് സമ്പൂർണ്ണ മാലിന്യ മുക്ത വലിച്ചെറിയൽ മുക്ത ജില്ലയായി പ്രഖ്യാപിക്കുന്നതാണ് .യോഗത്തിൽ നവകേരളം കർമ്മ പദ്ധതി ജില്ല കോഡിനേറ്റർ പി ടി പ്രസാദ്, അസിസ്റ്റൻറ് ഡയറക്ടർ പൂജലാൽ, ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ എം ഗൗതമൻ, മാലിന്യ മുക്ത നവകേരളം ക്യാമ്പയിൻ കോഡിനേറ്റർ മണലിൽ മോഹനൻ ,ജില്ലാ ഓഫീസ് സൂപ്രണ്ട് പ്രകാശൻ എന്നിവർ സംസാരിച്ചു
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post