ചൊക്ലി:അന്തർദേശീയ മാസ്റ്റേഴ്സ് അത് ലറ്റിക്ക് മീറ്റിൽ നാല് സ്വർണം നേടി ഇന്ത്യയുടെ അഭിമാനമായി മാറിയ ചൊക്ലി എ.ഇ. ഒ ശ്രീ.വി.കെ.സുധി മാസ്റ്റർക്ക് എയിഡഡ് സ്കൂൾ മിനിസ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അനുമോദിച്ചു. അനുമോദന ചടങ്ങിൽ സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട് എ.രാജേഷ് കുമാർ സംഘടനയുടെ സ്നേഹോപഹരം നൽകി. അസോസിയേഷൻ കണ്ണൂർ ജില്ലാ സെക്രട്ടറി ശ്രീ.ഗോപികൃഷ്ണൻ പൊന്നാടയണിയിച്ചു .സംഘടനാ നേതാക്കളായ ശ്രീ. സന്തോഷ് വി കരിയാട് ശ്രീ ഇ മനോഹരൻ, ശ്രീ.രൻജിത്ത് കാരാറത്ത് എന്നവർ സംസാരിച്ചു ശ്രീ.സുജിത്ത് സി.നന്ദി പറഞ്ഞു.