Latest News From Kannur

രാമവിലാസം എൻ സി സി യൂണിറ്റ് കൂട്ടയോട്ടം നടത്തി

0

ചൊക്ലി : ചൊക്ലി രാമവിലാസം ഹയർ സെക്കന്ററി സ്‌കൂളിൽ വൺ കേരള ആർട്ടിലറി ബാറ്ററി എൻസിസിയുടെ കീഴിൽ ഉള്ള എൻസിസി കേഡറ്റുകൾ നാഷണൽ യൂണിറ്റി ഡേയുമായി ബന്ധപെട്ട് കൂട്ടയോട്ടം നടത്തി. പരിപാടിയുടെ ഔപചാരിക ഉദ്ഘടാനം സ്‌കൂൾ ഹെഡ് മാസ്റ്റർ പ്രദീപ്‌ കിനാത്തി നിർവഹിച്ചു. സ്സ്റ്റാഫ് സെക്രട്ടറി ടി പി ഗിരീഷ്‌കുമാർ ,എൻ സി സി ഓഫീസർ ടി .പി രാവിദ് എന്നിവർ പരിപാടിക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു .കൂട്ടഓട്ടത്തിൽ അധ്യാപകാരായ ഷിബിൻ ,മൃദുൽ,അഖിൽ ,സായന്ത് ,അനിരുദ്ധ് തുടങ്ങിയവരും അൻപത് എൻ സി സി കേഡറ്റുകളും പങ്കെടുത്തു .കൂട്ടയോട്ടം സ്‌കൂൾ ഗ്രാണ്ടിൽ നിന്ന് ആരംഭിച്ച് ചൊക്ലി പോലീസ് സ്റ്റേഷൻ വരെ ഓടി സ്‌കൂൾ ഗ്രാണ്ടിൽ സമാപിച്ചു .

Leave A Reply

Your email address will not be published.