കൂത്തുപറമ്പ് :കൂത്തുപറമ്പ് സബ്ബ് ജില്ല ശാസ്ത്രമേളയിൽ സമസ്ത മേഖലകളിലും വിജയം കൈവരിച്ച പാട്യം വെസ്റ്റ് യു.പി സ്കൂൾ സ്കൂൾ വിദ്യാത്ഥികൾ വിജയോത്സവും ആഹ്ളാദ പ്രകടനവും നടത്തി. വാർഡ് മെബർ പ്രസീത ടീച്ചറും , മുൻ HM ഫോറം സെക്രട്ടറി ടി.കെ രാജീവൻ മാസ്റ്ററും കുട്ടികളെ ഹാരമണിയിച്ചു. പ്രധാനാദ്ധ്യാപിക ലിജി പി , പി.ടി.എ പ്രസിഡൻറ് പ്രമോദ് പൊന്നോൻ സ്കൂൾ മാനേജർ ദീപക് കെ.പി , സ്റ്റാഫ് സെക്രട്ടറി നിഷ ആർ തുടങ്ങിയവർ സംസാരിച്ചു