മാഹി : ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചെമ്പ്ര വാർഡ് കമ്മറ്റിയുടെ നേതൃതത്തിൽ ഇന്ദിരാ ഗാന്ധിയുടെ മുപ്പത്തിയൊൻപതാമത് ധീര രക്തസാക്ഷിത്വ ദിനം ആചരിച്ചു. പ്രവർത്തകർ ഇന്ദിരാ ഗാന്ധിയുടെ ഛായ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. എം.പി ശ്രിനിവാസന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി മാഹി ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി വി.ടി. ശംസുദ്ദിൻ ഉദ്ഘാടനം ചെയ്തു. പ്രഭാകരൻ കുന്നുമ്മൽ പ്രവർത്തകർക്ക് പുനരർപ്പണ പ്രതിജ്ഞ ചൊല്ലി കൊടുത്തു. പുതുച്ചേരി സംസ്ഥാന യൂത്ത് കോൺഗസ് സെക്രട്ടറി ശ്രിജേഷ് എം കെ,മാഹി ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ജിജേഷ് കുമാർ ചാമേരി, മാറിയമ്പത്തു പുരുഷു, ഭാസ്ക്കരൻ കുന്നുമ്മൽ , ശ്രീധരൻ പി കെ , ബാബേൽ മോയ്സ് എന്നിവർ സംസരിച്ചു. രാമചന്ദ്രൻ പി സ്വാഗതവും മധുസുദനൻ ടി.കെ നന്ദിയും പറഞ്ഞു.