കണ്ണൂർ: കേരള കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമ ബോര്‍ഡില്‍ നിന്ന് വിവിധ പെന്‍ഷനുകള്‍ ലഭിക്കുന്ന പെന്‍ഷണര്‍മാര്‍ തുടര്‍ന്നും പെന്‍ഷന്‍ ലഭിക്കുന്നതിനായി ഡിസംബര്‍ 31നകം ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. പെന്‍ഷന്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐ എഫ് എസ് കോഡ്, ആധാര്‍ നമ്പര്‍ എന്ന വിവരങ്ങളും ഹാജരാക്കണം.