കണ്ണൂർ: കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്കുള്ള 2023-24 വര്‍ഷത്തെ സ്‌കോളര്‍ഷിപ്പിന് അപേക്ഷ സ്വീകരിക്കുന്ന തീയതി നവംബര്‍ 20 വരെ നീട്ടി. അപേക്ഷ രേഖകള്‍ സഹിതം ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ ഓഫീസില്‍ സമര്‍പ്പിക്കണം. 70 ശതമാനം മാര്‍ക്കുള്ള കുട്ടികളുടെ അപേക്ഷ മാത്രമേ പരിഗണിക്കൂ. ഫോണ്‍: 0497 2705182.