Latest News From Kannur

അദ്ധ്യാപക അവാർഡ് ജേതാവ് – സി ഇ രസിത ടീച്ചർക്ക് സ്നേഹാദരങ്ങളോടെ

0

മാഹി: അദ്ധ്യാപക അവാർഡ് ജേതാവ് സി ഇ രസിത മാതൃക അദ്ധ്യാപികയെന്ന് രമേശ് പറമ്പത്ത്. സ്ഥാനക്കയറ്റം കിട്ടിയിട്ടും അദ്ധ്യാപക ക്ഷാമം രൂക്ഷമായ ഫ്രഞ്ച് സ്കൂളിൽ പ്രവർത്തിക്കുന്നത് രസിത ടീച്ചറുടെ എളിമയ്ക്ക് ഉദാഹരണമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എക്കോൽ സംന്ത്രാൽ എ കൂർ ക്ലോംപ്ലേ മാന്തേർ മഹെ
(ഗവൺമെൻ്റ് ഫ്രഞ്ച് ഹൈസ്കൂൾ മാഹി) സംഘടിപ്പിച്ച ” സി ഇ രസിത ടീച്ചർക്ക് സ്നേഹാദരങ്ങളോടെ ” ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാഹി വിദ്യാഭ്യാസ വകുപ്പ് മേലധ്യക്ഷൻ പി പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു. പ്രധാന അദ്ധ്യാപകൻ ഒ എം ബാലകൃഷ്ണൻ, മുൻ പ്രധാന അദ്ധ്യാപിക എ ശോഭന, മദർ പി ടി എ പ്രസിഡൻ്റ് ഇ കെ സഫൂറ, ജയിംസ് സി ജോസഫ്, സ്വപ്ന മോഹൻ എന്നിവർ സംസാരിച്ചു.
അദ്ധ്യാപക രക്ഷാകർതൃ സമിതിയുടെ പൊന്നാടയും ഫലകവും രമേശ് പറമ്പത്ത് എം.എൽ.എ യും സ്റ്റാഫ് കൗൺസിലിൻ്റെ പൊന്നാടയും ഫലകവും വിദ്യാഭ്യാസ വകുപ്പ് മേലധ്യക്ഷൻ പി പുരുഷോത്തമനും, ഗവൺമെൻ്റ് ടീച്ചേഴ്സ് ഓർഗനൈസേഷൻ ഫ്രഞ്ച് സ്കൂൾ യൂണിറ്റിന് വേണ്ടി പൊന്നാട ജെ സി വിദ്യയും നൽകി. വളവിൽ രേഖ, പി പി ചിത്ര, വിദ്യാർത്ഥികളായ മുഹമ്മദ് റാസി, ദേവിക, നിലീന, അയാൻ, ദേവശ്രീ എന്നിവർ നേതൃത്വം നൽകി.

Leave A Reply

Your email address will not be published.