പാനൂർ :കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കൂത്തുപറമ്പ് മണ്ഡലം സമ്മേളനവും നവാഗതരെ സ്വീകരിക്കലും നടന്നു. കൊളവല്ലൂർ എൽ പി സ്കൂളിൽ പ്രത്യേകം തയ്യാറാക്കിയ എൻ.ബാലൻ മാസ്റ്റർ നഗറിലാണ് സമ്മേളനം നടന്നത്.സംസ്ഥാന ജന.സെക്രട്ടറി എം പി വേലായുധൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിയേറ്റംഗം എ.കെ സുധാകരൻ നവാഗതരെ സ്വീകരിച്ചു. സി. പുരുഷു മാസ്റ്റർ അധ്യക്ഷനായി. ടി.സി. കുഞ്ഞിരാമൻ, കെ.പി രാമചന്ദ്രൻ, കെ.സി ബിന്ദു, സി.വി ദിനേശ് ബാബു, കെ.സുധാകരൻ, എ.രവീന്ദ്രൻ, വി.പി സുകുമാരൻ, കെ.പി ശ്രീവത്സൻ, കെ.ഭാസ്ക്കരൻ, പി.കെ. സുരേന്ദ്രൻ, കെ.അശോകൻ എന്നിവർ സംസാരിച്ചു. പി.വി മാധവൻ നമ്പ്യാർ സ്വാഗതവും, എം പി നാരായണൻ നന്ദിയും പറഞ്ഞു.പുതിയ ഭാരവാഹികളായി പി.വി.മാധവൻ നമ്പ്യാർ (പ്രസി), പി.രാജൻ (സിക്രട്ടറി) എം.പി.നാരായണൻ ( ട്രഷറർ ) എന്നിവരെ തെരഞ്ഞെടുത്തു.