Latest News From Kannur

വയലാറിന്റെ പാട്ടുകൾ കാലത്തെ അതിജീവിക്കുന്നത്: നിഷാ ശിവൻ

0

ചക്കരക്കൽ:അനശ്വരനായ കവി വയലാർ രചിച്ച എത്രയോ ഗാനങ്ങൾ കാലങ്ങൾക്കിപ്പുറവും ഗാനാസ്വാദകരുടെ ചുണ്ടിൽനിന്നും മായാത്തത് അദ്ദേഹത്തിന്റെ വിപുലമായ കാവ്യപ്രപഞ്ചത്തിന്റെ സ്വാധീനം കൊണ്ടാണെന്ന് ആകാശവാണി കണ്ണൂർ നിലയത്തിലെ അവതാരകയും ഗായികയുമായ നിഷാ ശിവൻ അഭിപ്രായപ്പെട്ടു.കോഴിക്കോട് തന്റെ ആദ്യത്തെ ആലാപനാനുഭവം പങ്കുവച്ചുകൊണ്ടാണ് അവർ വയലാറിനെ അനുസ്മരിച്ചത്.പ്രൈമറി ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ‘തേടിവരും കണ്ണുകളിൽ കുടിയിരിക്കും സ്വാമി’ എന്ന ഗാനം താൻ ആലപിച്ചത്.അതിന് സദസ്സിൽ നിന്ന് അമ്മ വലിയ പ്രോത്സാഹനം തന്നു.അന്നത്തെ ആ ചെറിയ പ്രോത്സാഹനം പിന്നീട് തന്റെ സർഗ്ഗപാത വെട്ടിത്തുറന്നതായി അവർ പറഞ്ഞു.ഞാൻ എന്തെങ്കിലും പാടുന്നുണ്ടെങ്കിൽ അതിന്റെ ക്രഡിറ്റ് എന്റെ അമ്മയ്ക്ക് സമർപ്പിക്കുന്നു;
നിഷ കൂട്ടിച്ചേർത്തു.
കാവിന്മൂല ഗാന്ധി സ്മാരക വായനശാലയും കാഞ്ചീരവം കലാവേദിയും ചേർന്ന് കാവിന്മൂലയിൽ സംഘടിപ്പിച്ച റേഡിയോ സുഹൃദ് സംഗമവും വയലാർ സ്മൃതിസദസ്സും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.കാഞ്ചീരവം കലാവേദി ജില്ലാ പ്രസിഡണ്ട് കെ. ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ജില്ലാ സെക്രട്ടറി രാജൻ ചന്ദ്രോത്ത്,
പയ്യന്നൂർ വിനീത് കുമാർ,കെ.സി ശ്രീനിവാസൻ,കെ. സനിൽ,വി. മധുസൂദനൻ,ആഷിത്ത്,അലി കോഴിക്കോട്,കെ.വി മിഥുൻ മോഹനൻ എന്നിവർ സംസാരിച്ചു.എൽ.പി,യു.പി വിദ്യാർത്ഥികൾക്കും ഓപ്പൺ ടു ഓൾ വിഭാഗത്തിലും വയലാർ ചലച്ചിത്രഗാനാലാപനവും പങ്കെടുത്തവർക്കുള്ള ഉപഹാരസമർപ്പണവും നടത്തി.ചടങ്ങിൽ കാഞ്ചീരവം ഒക്ടോബർ ലക്കം മാസികാ പ്രകാശനവും നടന്നു.

Leave A Reply

Your email address will not be published.