Latest News From Kannur

സഹകരണമേഖലയെ തകർക്കാനുള്ള നീക്കം ആശങ്കാജനകം

0

പാനൂർ:പൊതുമേഖലാ സ്ഥാപനങ്ങൾ കർത്തവ്യം മറന്ന് പ്രവർത്തിക്കാനിടയായ സാഹചര്യത്തിൽ സാധാരണക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരമായത് സഹകരണ മേഖലയിലൂടെയാണെന്നും അവയെ തകർക്കാനുള്ള നീക്കം അകത്തും പുറത്തും നിന്നുണ്ടാവുന്നത് ആശങ്കാജനകമാണെന്ന് സോഷ്യലിസ്റ്റ് ചിന്തകനും ആർ.ജെ.ഡി.
നേതാവുമായ ഡോ. വർഗ്ഗീസ് ജോർജ്ജ് പറഞ്ഞു.
കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സെൻറർ സംസ്ഥാന വനിതാ സംഗമം പാനൂർ പി.ആർ.നഗറിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഹകരണസ്ഥാപനങ്ങളിൽ അഴിമതി നടന്നിട്ടുണ്ടെങ്കിൽ കുറ്റക്കാരെ കണ്ടെത്തി അവരിൽ നിന്നും തുക പിടിച്ചെടുക്കുകയാണ് വേണ്ടതെന്നും സർക്കാർ ഈ ബാധ്യത ഏറ്റെടുക്കുന്നത് പൊതുഖജനാവിന് നഷ്ടം വരുത്തുന്ന നടപടിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഏതെങ്കിലും ജീവനക്കാരെ ബലിയാടാക്കി വമ്പന്മാർ രക്ഷപ്പെടുന്ന സാഹചര്യം അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ പൊതു മേഖലാ ബേങ്കുകൾ ഇന്ന് 10 സമ്പന്ന കുടുംബങ്ങളുടെ കൈകളിലാണ്. അവരുടെ താല്പര്യങ്ങളാണ് ഇന്ന് സംരക്ഷിച്ചു വരുന്നതെന്നും
ഈ കോർപ്പറേറ്റുകൾ ഭരണകൂടങ്ങളുടെ ഒത്താശയോടെ സഹകരണ സംഘങ്ങളെ തകർക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
സോഷ്യലിസ്റ്റ് – ഗാന്ധിയൻ ആശയങ്ങളുടെ ഉല്പന്നമാണ് സഹകരണ പ്രസ്ഥാനമെങ്കിലും ഇന്ന് ഇതിലെ ഗാന്ധിയൻ – സോഷ്യലിസ്റ്റ് മൂല്യങ്ങൾ നഷ്ടപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും പറഞ്ഞു.
സംസ്ഥാന സമിതി യംഗം റീബ കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു., പരിപാടിയുടെ ഭാഗമായി പുറത്തിറക്കിയ സുവനീർ പ്രകാശനം കെ.പി.മോഹനൻ എം.എൽ.എ നിർവ്വഹിച്ചു.
ചലച്ചിത്ര പിന്നണി ഗായകൻ അജയ് ഗോപാൽ മുഖ്യാതിഥിയായി. സ്വാഗത സംഘം ചെയർമാൻ പി.കെ.പ്രവീൺ , ആർ.ജെ.ഡി സംസ്ഥാന സെക്രട്ടി മാരായ എൻ.കെ.വത്സൻ, കെ.പി.ചന്ദ്രൻ ,രാഷ്ട്രീയ മഹിളാ ജനതാദൾ സംസ്ഥാന പ്രസിഡണ്ട് ഒ.പി. ഷീജ, രാഷ്ട്രീയ മഹിളാ ദൾ ജില്ലാ പ്രസിഡണ്ട് ഉഷ രയരോത്ത്, സ്വാഗത സംഘം ജനറൽ കൺവീനർ രവീന്ദ്രൻ കുന്നോത്ത് സംസാരിച്ചു.
തുടർന്ന് സ്ത്രീകളും സഹകരണ പ്രസ്ഥാനവും എന്ന വിഷയത്തിൽ നടന്ന സെമിനാർ ആർ.ജെഡി ജില്ലാ പ്രസിഡണ്ട് മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.വി .സി .ജിഷ അദ്ധ്യക്ഷത വഹിച്ചു.
അഡ്വ. ലതികാ ശ്രീനിവാസ് ,സുജ ബാലുശ്ശേരി, പി.ഷെറീന, കെ.പി.ദീപ, കെ.ശ്രീഷ്മ ,എം .പി .പ്രവീണ എന്നിവർ പ്രസംഗിച്ചു.

Leave A Reply

Your email address will not be published.