പാനൂർ :ഭൂമിക്കടിയിലെ ജലനിരപ്പ് അപകടകരമാം വിധം താഴുന്നതിനാൽ പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് ജല ബജറ്റ് പുറത്തിറക്കി. പന്ന്യന്നൂർ പഞ്ചായത്ത് ഹാളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എ.ശൈലജ പ്രകാശനം ചെയ്തു. സ്ഥാപനങ്ങൾ മഴവെള്ള സംഭരണി നിർമ്മിക്കുക, നനവ് പദ്ധതിയിലൂടെ മഴവെളളം സംഭരിച്ച് നിർത്തുക, ജലചൂഷണം ഒഴിവാക്കാൻ കുഴൽക്കിണർ നിർമ്മാണം തടയുക തുടങ്ങിയവ കർശനമായി നടപ്പാക്കാൻ ജല ബജറ്റിൽ തീരുമാനമായി.
ഭൂഗർഭ ജലവിതാനം അപകടകരമാം വിധം താഴ്ന്ന് കൊണ്ടിരിക്കുന്ന പഞ്ചായത്താണ് പന്ന്യന്നൂർ. അതു കൊണ്ടു തന്നെ ജലചൂഷണം തടയാൻ ജില്ലയിൽ ആദ്യമായി കുഴൽകിണർ നിരോധിച്ച പഞ്ചായത്തുകൂടിയാണ് പന്ന്യന്നൂർ. നനവ് പദ്ധതി എല്ലാ വീടുകളിലും വ്യാപിപ്പിക്കാനും, ജലചൂഷണം ഒഴിവാക്കാൻ കുഴൽക്കിണർ നിരോധനം തുടരാനും ജല ബജറ്റിൽ തീരുമാനമായി.
ജല ബജറ്റ് പാനൂർ ബ്ലോക്ക് പഞ്ചായത്തധ്യക്ഷ എ. ശൈലജ പ്രകാശനം ചെയ്തു. നവ കേരളം കർമ്മപദ്ധതി കോ- ഓഡിനേറ്റർ ഇ.കെ സോമശേഖരൻ ഏറ്റുവാങ്ങി.
പഞ്ചായത്ത് പ്രസിഡണ്ട് സി.കെ അശോകൻ അധ്യക്ഷനായി.
വൈസ് പ്രസി. കെ.പി രമടീച്ചർ, വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ മണിലാൽ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ. രവീന്ദ്രൻ, ഹരിത കേരള മിഷൻ ആർ പി ലത കാണി എന്നിവർ സംസാരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.പി സുരേന്ദ്രൻ സ്വാഗതവും, എക്കൗണ്ടൻറ് ഷാജി നന്ദിയും പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post