പാനൂർ:ചന്ദ്രിക പത്രാധിപ സമിതി അംഗമായി വിരമിച്ച് പാനൂർ മത്തിപ്പറമ്പിലെ വീട്ടിൽ വിശ്രമിക്കുന്ന സീനിയർ ജേർണലിസ്റ്റ് ഫോറം അംഗം കെ.കെ. മുഹമ്മദിന് കണ്ണൂരിൽ നവംബർ 3,4,5 തീയതികളിൽ നടക്കുന്ന സീനിയർ ജേർണലിസ്റ്റ് ഫോറം സംസ്ഥാന സമ്മേളനത്തിന്റെ ആദരവ് സമർപ്പിച്ചു. സംഘാടക സമിതി വർക്കിങ് ചെയർമാൻ പി. ഗോപിയും ജന. കൺവീനർ വിനോദ് ചന്ദ്രനും ചേർന്ന് പൊന്നാടയണിയിച്ച് ബഹുമതി ഫലകം കൈമാറി. മാധ്യമ പ്രവർത്തനത്തോടൊപ്പം സാമൂഹിക രാഷ്ട്രീയ രംഗങ്ങളിൽ നിറ സാന്നിധ്യമായിരുന്ന കെ.കെ. മുഹമ്മദിനെ ആദരിക്കുന്നതറിഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളും എത്തിച്ചേർന്നിരുന്നു.
ഫോറം ജില്ലാ പ്രസിഡന്റ് വി.ഹരിശങ്കർ അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ സി.കെ.എ. ജബ്ബാർ, വൈസ് പ്രസിഡന്റ് എൻ.ധനഞ്ജയൻ, ജോ. സെക്രട്ടറി രാജ്കുമാർ ചാല, ഡോ.എൻ.എ മുഹമ്മദ് റഫീഖ്, എൻ.എ. ഇസ്മായിൽ , ഇ.എ. നാസർ,കെ. കുഞ്ഞിമൂസ, ടി.ടി. ഫാറൂഖ് ഹാജി,നൗഷാദ് അണിയാരം, കെ.കെ.യുടെ മകൻ അബ്ദുൽ അസീസ് എന്നിവർ പ്രസംഗിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.