Latest News From Kannur

ഗാന്ധിജി ഇന്ത്യയെ ഏകോപിപ്പിച്ചു; ആത്മവിശ്വാസം നൽകി കെ.മുരളീധരൻ എം.പി.

0

തലശ്ശേരി :ഒരു രാജ്യം എന്ന നിലയിൽ ഇന്ത്യയെ ഏകോപിപ്പിക്കാൻ സാധിച്ചു എന്നുള്ളതാണ് ഗാന്ധിജിയുടെ പ്രധാനനേട്ടം. ഒരു ജനതയ്ക്ക് ആത്മവിശ്വാസം നൽകി സ്വാതന്ത്ര്യത്തിനുവേണ്ടി ഒരുക്കുകയും നമുക്ക് ഭാഷയും സൗഹൃദവും നൽകി മുന്നോട്ട് കൊണ്ടുപോയതും മഹാത്മാവിൻ്റെ വലിയ സംഭാവനയാണ്. ഗാന്ധിജിയിലേക്ക് മടങ്ങി പോവുകയാണ് നമ്മുടെ രക്ഷാവഴിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.കണ്ണൂർ ജില്ലാ സർവോദയമണ്ഡലം സംഘടിപ്പിച്ച ഗാന്ധി വിചാരയാത്ര ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇതോടനുബന്ധിച്ച് സംഘടിപ്പിച്ച ഗാന്ധിജിയുടെ ആത്മകഥ എൻ്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ എന്ന പുസ്തകം ഡോ.ടി.എൻ.ബാബു രവീന്ദ്രൻ വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു. പ്രിൻസിപ്പൾ മാരായ സിസ്റ്റർ മരിയ രേഖ,ഷാജി അനിൽകുമാർ, എൻ.രാജീവൻ, ആർ.സരസ്വതി, ടി.എം.മുഹമ്മദ് സാജിദ്, ഡോ. ഡെന്നി ജോൺ, ഇ.എം.സത്യൻ
എന്നിവർ സംസാരിച്ചു.ചടങ്ങിൽ ചുര്യയി ചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പ്രൊഫ.എ.പി.സുബൈർ, രഞ്ജിത്ത് സർക്കാർ, ടി.പി.ആർ നാഥ്, സി.പി.പ്രസിൽ ബാബു, ഷൈലജ.ഒ.പി,വി.കെ ജയന്തൻ തുടങ്ങിയവർ പ്രസംഗിച്ചു.

Leave A Reply

Your email address will not be published.