പാട്യം :പാട്യം – പുതിയതെരു പട്ടേൽ സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ഗ്രന്ഥാലയദേശത്തെ ഗുരുനാഥസംഗമം 23 ന് തിങ്കളാഴ്ച വൈകീട്ട് 3 മണിക്ക് വായനശാല ഹാളിൽ ചേരുന്നു .കണ്ണൂർ ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡണ്ടും അദ്ധ്യാപകനുമായ മുകുന്ദൻ മഠത്തിൽ ഗുരു സംഗമം ഉദ്ഘാടനം ചെയ്യും. സംഗമത്തിൽ നൂറോളം അദ്ധ്യാപകരുടെ പങ്കാളിത്തം ഉറപ്പാക്കാനാവശ്യമായ ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി ഭാരവാഹികൾ അറിയിച്ചു.വായനശാലയുടെ നേതൃത്വത്തിൽ നടത്തിയ ഓണാഘോഷത്തിന്റെ ഭാഗമായി നടത്തിയ മത്സരങ്ങളിലെ വിജയികൾക്കുള്ള ഉപഹാരവും ചടങ്ങിൽ വിതരണം ചെയ്യും.
Sign in
Sign in
Recover your password.
A password will be e-mailed to you.