മാഹി: ആസാദി കാ അമൃത് മഹോത്സവത്തിന്റെ സമാപന പരിപാടികളുടെ ഭാഗമായി മാഹിയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി രാജ്യതലസ്ഥാനത്ത് നിർമ്മിക്കുന്ന അമൃത വാടികയിലേക്കുള്ള മണ്ണ് ജില്ലയിലെ ഗ്രാമങ്ങളിൽ നിന്നും ശേഖരിച്ചു. മാഹീ ജെ എൻ ജി എച്ഛ് എസ് എസിൽ വച്ച് നടന്ന ബ്ലോക്ക്‌പരിപാടിയിൽ എത്തിച്ചു . മാഹി എം എൽ എ ശ്രീ. രമേഷ് പറമ്പത്ത് പരുപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്റർ ശ്രീ. ശിവരാജ് മീന അധ്യക്ഷത വഹിച്ചു. മാഹി വിദ്യാഭ്യാസവകുപ്പ്, വിവിധ സംഘടനകൾ, എന്നിവയുടെ സഹകരണത്തോടെ ശേഖരിച്ച മണ്ണ് മാഹിയിലെ വിദ്യാലയങ്ങളിൽ നിന്നും അധ്യാപകരും വിദ്യാർത്ഥി പ്രതിനിധികളുംപരിപാടിയിൽ എത്തിച്ചു. തുടർന്ന് എല്ലാ മണ്ണും ഒരുമിച്ച് ചേർത്ത് ഒരു അമൃത കലശത്തിലേക്ക് മാറ്റി. ഈ കലശം ഡൽഹിയിൽ വച്ച് നടക്കുന്ന പാറുവപ്പടിയിലേക്ക് കൊണ്ട് പോകും. പരിപാടിയുടെ ഭാഗമായി പഞ്ച് പ്രാൺ പ്രതിജ്ഞ, ധീര ജാവന്മാരെ ആദരിക്കുകയും ചെയ്തു. മാഹി ചീഫ് എഡ്യൂക്കേഷണൽ ഓഫീസർ ശ്രീ. പി പുരുഷോത്തമൻ സ്വാഗതവും മാഹീ മുനിസിപ്പൽ കമ്മിഷണർ ശ്രീ. എസ് ഭാസ്കരൻ, മാഹി എൻ എസ് എസ് റീജിയണൽ, എൻ എസ് എസ് റീജിയണൽ കോർഡിനേറ്റർ ശ്രീ. ഇ ഗിരീഷ്കുമാർ എന്നിവർ ആശംസയും നെഹ്‌റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ ശ്രീമതി. രമ്യ കെ നന്ദിയും പറഞ്ഞു. പരുപാടിയുടെ ഭാഗമായി ശ്രീരഞ്ജിനി കലാക്ഷേത്രം മാഹി അവതരിപ്പിച്ച മോഹിനിയാട്ടവും ഉദയ കളരി സംഗം അവതരിപ്പിച്ച കളരിപ്പയറ്റും പള്ളൂർ നോർത്ത് എൽ പി സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഡാൻസും വേദിയിൽ അരങ്ങേറി . തുടർന്ന് ജെ എൻ ജി എസിൽ നിന്നും മാഹി പള്ളി വഴി അമൃത് കലശ് യാത്രയും സംഘടിപ്പിച്ചു.