മാഹി: പള്ളൂർ ശ്രീ വിനായക കലാക്ഷേത്രം രജത ജൂബിലി ആഘോഷവും, നവരാത്രി കലോത്സവവും ഒക്ടോബർ 19, 20 21, തിയ്യതികളിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
19 ന് കാലത്ത് 9 മണിക്ക് തലശ്ശേരി സെൻ്റിനറി പാർക്കിലെ വിഖ്യാത സംഗീതജ്ഞൻ കെ.രാഘവൻ മാസ്റ്റരുടെ സ്മൃതികുടീരത്തിൽ പുഷ്പ്പാർച്ചനയും, സംഗീതാർച്ചനയും നടക്കും.വൈ: 6.30ന് നടക്കുന്ന സാംസ്ക്കാരിക സദസ്സ് രമേശ് പറമ്പത്ത് എംഎൽഎ ഉദ്ഘാടനം ചെയ്യും. റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ശിവ് രാജ് മീണ അദ്ധ്യക്ഷത വഹിക്കും.വിഖ്യാത ചിത്രകാരൻ കെ.കെ.മാരാർ വിശിഷ്ടാതിഥിയാവും.
തുടർന്ന് ഫോട്ടോ അനാച്ഛാദനം, ഗുരു വന്ദനം, സമ്മാനദാനം, സംഗീത -നൃത്ത രാവ് ,നൃത്തശിൽപ്പം, ദൃശ്യകാവ്യശിൽപ്പം, തിരുവാതിര, കൈകൊട്ടിക്കളി, ഫ്യൂഷൻ ഡാൻസ്, സെമി ക്ലാസ്സിക്കൽ ഡാൻസ്എന്നിവ ഉണ്ടാകും.20ന് കാലത്ത് 9 മണിക്ക് സീനിയർ എൽ .പി .വിഭാഗം കുട്ടികൾക്ക് സംഘഗാന മത്സരം നടക്കും.വൈ. 6.30ന് സാംസ്ക്കാരിക സന്ധ്യയിൽ കെ.ബാലൻ മാസ്റ്റർ പരപ്പയുടെ അദ്ധ്യക്ഷതയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ വി.കെ.സുരേഷ് ബാബു പ്രഭാഷണം നടത്തും. രാത്രി 8 മണിക്ക് കാഞ്ഞങ്ങാട് പരപ്പ. ശ്രീ തളിക്ഷേത്രം കോൽക്കളി സംഘത്തിൻ്റെ കോൽക്കളി .തിരുവാതിര, കൈകൊട്ടിക്കളി, സെമി ക്ലാസ്സിക്കൽ ഡാൻസ്, സംഘനൃത്തം, ഏകലവ്യൻ നൃത്തശിൽപ്പം എന്നിവയുണ്ടാകും.
21 ന് നവരാത്രി സംഗീതോത്സവം.പി.കെ.ശശിധരൻ്റെ അദ്ധ്യക്ഷതയിൽ ദാസൻ ഇളയ ചെട്ട്യാർ ഉദ്ഘാടനം ചെയ്യും. തുടർന്ന് സംഗീതാർച്ചനയും, ചിത്രപ്രദർശനവും നടക്കും. 6.30ന് നടക്കുന്ന സമാപന സമ്മേളനം കെ.വിരേന്ദ്രകുമാറിൻ്റെ അദ്ധ്യക്ഷതയിൽ മുൻ എംഎൽഎ ഡോ: വി.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. സമ്മാനദാനവുമുണ്ടാകും. തുടർന്ന് നൃത്തനൃത്യങ്ങൾ അവതരിപ്പിക്കും. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സ്നേഹ കൂട്ടായ്മ, സർഗ്ഗോത്സവം, വർണ്ണോത്സവം എന്നിവ നടന്നു കഴിഞ്ഞുവെന്ന് സംഘാടക സമിതി ചെയർമാൻ കെ.കെ.രാജീവും, ജനറൽ കൺവീനർ പി.രതീഷ് കുമാറും വാർത്താ സമ്മേളനത്തിൽ അറിയിച്ചു.കെ.തമ്പാൻ മാസ്റ്റർ, ശിവൻ തിരുവങ്ങാടൻ, എം.സുനിൽകുമാർ, പി.കെ. ജയപ്രദീപൻ ,കെ.കെ.പ്രവീൺ എന്നിവരും സംബന്ധിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post