Latest News From Kannur

ഗതാഗത നിയന്ത്രണം

0

തലശ്ശേരി : മരണപ്പെട്ട മുൻ CPM നേതാവ് കോടിയേരി ബാലകൃഷണന്റെ 1-ാം ചരമവാർഷികം 2023 ഒക്ടോബർ-1 ന് വിവിധ പരിപാടികളോടെ നടത്തുന്നുണ്ട്. പരിപാടിയുടെ ഭാഗമായുള്ള പൊതു സമ്മേളനം ബഹു. കേരളാ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ അവർകൾ 01-10- 23 ന് വൈകുന്നേരം O 4 – 00 മണിക്ക് ഉദ്ഘാടനം ചെയ്യും. കോടിയേരിയുടെ 1-ാം ചരമവാർഷിക ദിനത്തോട് അനുബന്ധിച്ച് വൈകുന്നേരം – 3-30 മണിക്ക് തലശ്ശേരി സ്‌റ്റേഡിയം പരിസരത്ത് നിന്ന് ആരംഭിക്കും. പ്രസ്തുതസമയക്ക് നഗരത്തിൽ കൂടുതൽ പേർ എത്തിചേരുമെന്നതിനാൽ ഗതാഗത കുരുക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ട്. ആയതിനാൽ അന്നേ ദിവസം ഉച്ചക്ക് 02-00 മണി മുതൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും
*വലിയ ദീർഘദൂര വാഹനങ്ങൾ ചാലയിൽ നിന്നും Divert ചെയ്ത് കൂത്തുപറമ്പ് – പൂക്കോട് – പാനൂർ വഴി – കുഞ്ഞിപള്ളിയിലേക്കും
തിരിച്ച് കണ്ണൂർ ഭാഗത്തേക്കുള്ള വലിയ വാഹനങ്ങൾ കുഞ്ഞിപ്പള്ളി മോന്താൽ പാനൂർ – പൂക്കോട് വഴി ചാലയിലേക്കും തിരിച്ചു വിടേണ്ടതാണ്.*
കൂടാതെ കണ്ണൂർ ഭാഗത്തു നിന്നു വരുന്ന ബസുകളും മറ്റ് ചെറിയ വാഹനങ്ങളും വീനസ് Jn. കുയ്യാലി , Sangamam jn. NCC റോഡ് വഴി പുതിയ ബസ്റ്റാന്റിൽ എത്തിച്ചേരണം. നിയന്ത്രണം 01-10-23 ഉച്ചക്ക് 02- 00 മണി മുതൽ രാത്രി 8-00 മണി വരെ ഉണ്ടാകും
-തലശ്ശേരി പോലീസ് –

Leave A Reply

Your email address will not be published.