പാനൂർ :പാട്യം കൃഷിക അഗ്രോ ഫാർമർ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെ 2022 – 23 വർഷത്തെ വാർഷിക പൊതുയോഗം സപ്തമ്പർ 30 ശനിയാഴ്ച രാവിലെ 10 മണിക്ക് പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ ചേർന്നു.
കൃഷിക ചെയർമാൻ കെ. ഷംജിത്തിന്റെ അദ്ധ്യക്ഷതയിൽ കൂത്തുപറമ്പ് എം.എൽ.എ. കെ.പി.മോഹനൻ വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്തു. മുതിർന്ന കർഷകൻ പി.വിജയൻ മാസ്റ്ററേയും യുവസംരഭകൻ രാജേഷിനേയും യോഗത്തിൽ ആദരിച്ചു.
ചീഫ് എക്സിക്കുട്ടീവ് ഓഫിസർ സ്വാതി കൃഷ്ണ റിപ്പോർട്ട് അവതരിപ്പിച്ചു. ആത്മ ഡെപ്യൂട്ടി പ്രൊജക്ട് ഡയരക്ടർ എ സുരേന്ദ്രൻ ഷെയർ സർട്ടിഫിക്കറ്റ് വിതരണം നിർവഹിച്ചു. അക്ഷയശ്രീ സംസ്ഥാന സെക്രട്ടറി കെ.പ്രകാശൻ മാസ്റ്റർ ആശംസയർപ്പിച്ചു. സഹായ പദ്ധതി വിവരണം ജിജി നടത്തി.
ടി.കെ. സജീവൻ സ്വാഗതവും വിപൻ ചന്ദ്രൻ നന്ദിയും പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post