കണ്ണൂർ: മുദ്രപത്രം മാസികയുടെ ആഭിമുഖ്യത്തിൽ , സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളിലെ ബഹുമുഖ പ്രതിഭയായ കെ.വല്ലിടീച്ചറെ ആദരിക്കുന്ന ആദരായാനം പരിപാടി സപ്തമ്പർ 28 ന് വ്യാഴാഴ്ച ഉച്ചക്ക് 2.30 ന് കണ്ണൂർ മഹാത്മ മന്ദിരത്തിൽ നടക്കും.
പത്രാധിപർ പി.ജനാർദ്ദനന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന ആദരായനം കണ്ണൂർ കോർപ്പറേഷൻ ചെയർമാൻ അഡ്വ.ടി.ഒ.മോഹനൻ ഉദ്ഘാടനം ചെയ്യും.
ശ്രീജിത്ത് കൊടേരി ഉപഹാര സമർപ്പണവും സുരേഷ് ബാബു എളയാവൂർ പൊന്നാട യണിയിക്കലും വി.കെ.സുരേഷ് ബാബു അനുഗ്രഹ ഭാഷണവും നിർവ്വഹിക്കും.
പി.കെ. ബൈജു , ഇ വി ജി നമ്പ്യാർ , സി മാധവൻ , വി ഇ കുഞ്ഞനന്തൻ എന്നിവർ ആശംസയർപ്പിക്കും.
എം. രാജീവൻ മാസ്റ്റർ സ്വാഗതവും കതിരൂർ ടി കെ ദിലീപ് കുമാർ കൃതജ്ഞതയും പറയും.