Latest News From Kannur

ശ്രീനാരായണ ദർശനങ്ങൾക്ക് കാലികപ്രസക്തി വർദ്ധിച്ചു. അരായാക്കണ്ടി സന്തോഷ്

0

പാട്യം :ശ്രീ നാരായണ ദർശനങ്ങൾക്ക് കാലികപ്രസക്തി വർദ്ധിച്ചിരിക്കയാണെന്നും ഒരോ കുടുംബവും ഗുരുദർശനം ഉൾക്കൊള്ളുന്നതിലൂടെ മാത്രമേ നന്മയാർന്ന സമൂഹത്തെ സൃഷ്ടിക്കാനാവുകയുള്ളൂവെന്നും എസ്.എൻ ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് പറഞ്ഞു. ശ്രീനാരായണ ഗുരുദേവ സന്ദേശ പ്രചാരണ രംഗത്ത് സമഗ്ര സംഭാവന നല്കുന്ന വർക്കായി പത്തായക്കുന്ന് ശ്രീനാരായണ പഠനകേന്ദ്രം ഏർപ്പെടുത്തിയ “ഗുരുപഥം, “അവാർഡ് പ്രശസ്ത സാഹിത്യകാരൻ ശ്രീധരൻ ചമ്പാടിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം . എസ് എൻ ഡി പി യോഗം പത്തായക്കുന്ന് ശാഖയുടെയും ശ്രീനാരായണപഠന കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ സൗത്ത് പാട്യം യുപി സ്ക്കൂളിൽ ചേർന്ന അനുമോദനയോഗം , അരയാക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്തു.മികച്ച സേവനത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ ശിരസ്തദാർ കെ.കെ മനോജിനെ ആദരിച്ചു.പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് എസ് എൻ ഡി പി പത്തായക്കുന്ന് ശാഖാ മുൻ പ്രസിഡണ്ട് വി.കെ.മുകുന്ദന്റെ സ്മരണയ്ക്കായി ശാഖയും കുടുംബാംഗങ്ങളും നല്കി വരുന്ന വി.കെ.മുകുന്ദൻ സ്മാരക എൻഡോവ്മെന്റ് തലശ്ശേരി ജ്ഞാനോദയയോഗം പ്രസിഡണ്ട് അഡ്വ.കെ. സത്യൻ വിതരണം ചെയ്തു.പാനൂർ യൂണിയൻ സെക്രട്ടറി ശശീന്ദ്രൻ പാട്യം അധ്യക്ഷത വഹിച്ചു.  , അജയ മുരളി,  സുന്ദരേശൻ തളത്തിൽ സംസാരിച്ചു. ശ്രീധരൻ ചമ്പാട്, കെ.കെ. മനോജ് എന്നിവർ മറുപടി പറഞ്ഞു ടി. സജീവൻ സ്വാഗതവും ശ്യാമള ആനന്ദ് നന്ദിയും പറഞ്ഞു.

 

Leave A Reply

Your email address will not be published.