പാനൂർ: വൈജ്ഞാനിക വിപ്ലവ വഴിയിലെ പോരാട്ടത്തിൻ്റെ സാക്ഷ്യപത്രം ,, എന്ന പ്രമേയത്തിൽ ഹബീബ്എഡ്യുകേയർ എം എസ് എഫ് കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി ഷാർജ കെ എം സി സി കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ സഹകരണത്തോടെ നടത്തിയ മൻസൂർ മൊമ്മോറിയൽ എക്സലൻസ് അവാർഡ് കോർദോവ, 23 പാനൂർ ലീഗ് ഹൗസിൽ മുസ് ലിം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ ഫൈസൽ ബാബു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മണ്ഡലത്തിലെ മുഴുവൻ സ്കൂളുകളിൽ നിന്നും എസ് എസ് എൽ സി – പ്ലസ്ടു പരീക്ഷകളിൽ മുഫു വൻ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.എം എസ് എഫ് മണ്ഡലം പ്രസിഡണ്ട് കെ കെ അനസ് അധ്യക്ഷനായി.പാനൂർ നഗരസഭ ചെയർമാൻ വി നാസർ മാസ്റ്റർ, സി കെ മുഹമ്മദലി മഹമൂദ് കടവത്തൂർ, പി കെ ഷാഹുൽ ഹമീദ്, എൻ പി മുനീർ പി കെ അലി. ബഷീർ ആവോലം, അലികെ കുണ്ടിൽ മഹറൂഫ് അണിയാരം അഫ് നാസ് കൊല്ലത്തി. ഹുസൈൻ ചാക്യാർകുന്ന് എന്നിവർ സംസാരിച്ചു.