പാനൂർ :ലൈംഗികമായ അറിവുകൾ കുട്ടികൾക്ക് പകർന്നുകൊടുക്കുന്നതോടൊപ്പം അവരെ സാമൂഹ്യ ബോധമുള്ളവരാക്കി മാറ്റണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർമാൻ കെ. വി. മനോജ് കുമാർ പറഞ്ഞു.പാലക്കൂൽ യു. പി. സ്കൂളിൽ നടന്ന കുട്ടികളിലെ ലൈംഗിക വിദ്യാഭ്യാസം ‘ ലൈംഗിക വിജ്ഞാന ക്ലാസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി. ടി. എ. പ്രസിഡന്റ് പി. പി. പ്രമോദ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക കെ. ജയഭാരതി, എൻ. കെ. നാണു മാസ്റ്റർ, അമ്പിളി സുജിതൻ, വി. പി. അനന്തൻ , കെ. പി. ജിഗീഷ് എന്നിവർ സംസാരിച്ചു. പരിശീലകൻ സൗമ്യേന്ദ്രൻ കണ്ണംവെള്ളി ക്ലാസ്സെടുത്തു.’കുട്ടികളിലെ ലൈംഗിക വിദ്യാഭ്യാസം ,ശാസ്ത്രീയമായും സമഗ്രമായും അറിയേണ്ട ലൈംഗിക വിജ്ഞാന ക്ലാസ് ആണ് നടന്നത്.സൗമ്യേന്ദ്രൻ കണ്ണംവെള്ളിയുടെ ഇരുപതാമത്തെ മോഡ്യൂൾ ആണിത്. കണ്ണൂർ ജില്ലയിലെ പാനൂർ സബ്ജില്ലയിലെ പാലക്കൂൽ യു. പി. സ്കൂൾ ആണ് ആദ്യ വേദിയായത്.45 കുട്ടികളും 45 രക്ഷിതാക്കളും പ്രത്യേകം ക്ഷണിക്കപ്പെട്ട 30 പേരും ഉൾപ്പെടെ 120 പേരുടെ മുന്നിൽ ആണ് ട്രൈ ഔട്ട് ക്ലാസ് നടന്നത്.സാമൂഹിക അനിവാര്യതയുള്ള ക്ലാസ്സായിരുന്നു.