പാനൂർ :മാനദണ്ഡങ്ങൾ പാലിക്കാതെയും പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കാതെയും നടപ്പിലാക്കിയ ട്രാഫിക് സിഗ്നൽ സംവിധാനങ്ങൾ പരാജയപ്പെട്ടിരിക്കയാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ചൂണ്ടിക്കാട്ടി. ട്രാഫിക്ക് മോണിട്ടറിങ്ങ് കമ്മിറ്റി വിളിച്ചു ചേർത്ത് പ്രശ്നങ്ങൾ വിശദമായി ചർച്ച ചെയ്തു പരിഹാരം കാണേണ്ടതാണ്.നഗരസഭ – പൊലീസ് അധികാരികൾ ട്രാഫിക് പ്രശ്നങ്ങൾ പരിഹരിക്കാൻ മുൻകൈയെടുക്കണം. വ്യാപാരികളുൾപ്പെടെ ബന്ധപ്പെട്ട എല്ലാവരുടേയും യോഗം ചേർന്ന് പ്രശ്നങ്ങൾ ചർച്ച ചെയ്യണം. വികലമായ പരിഷ്കാരങ്ങൾ വഴി ഗതാഗതക്കുരുക്ക് വർദ്ധിക്കുന്നു. പൊട്ടിപ്പൊളിഞ്ഞ ഫുട്പാത്തും മാലിന്യം നിറഞ്ഞ ഓടയും നഗരത്തിൽ പ്രശ്നങ്ങൾ വർദ്ധിപ്പിക്കുകയാണ്. ട്രാഫിക്ക് കമ്മിറ്റി കാര്യക്ഷമമാവുന്നില്ല. ഉദ്യോഗസ്ഥൻമാരെ മാത്രം വിളിച്ച് ചർച്ച നടത്തിയാൽ പ്രശ്നം തീരില്ല. തെരുവ് വിളക്കുകൾ കത്തുന്നില്ല. പൊതുമരാമത്ത് വകുപ്പിന്റെ പ്രീ-മൺസൂൺ ഫണ്ട് വിനിയോഗം ഏത് രീതിയിൽ നടന്നെന്നത് വ്യക്തമല്ല.പാനൂരിലെ ട്രേഡ് യൂണിയൻ നേതാക്കൾ, ബസ് ഉടമകൾ , തൊഴിലാളികൾ, ഓട്ടോറിക്ഷ ത്തൊഴിലാളികൾ , പൊതുപ്രവർത്തകൾ എന്നിവരെ ഉൾപ്പെടുത്തി വിപുലമായ യോഗം വിളിച്ചു ചേർക്കാൻ വ്യാപാര വ്യവസായ ഏകോപന സമിതി തീരുമാനിച്ചു. ഈ യോഗത്തിൽ ഭാവിപ്രവർത്തനങ്ങൾ തീരുമാനിക്കും. ഇത് സംബന്ധിച്ച് ചേർന്ന വാർത്താസമ്മേളനത്തിൽകെ.കെ.പുരുഷോത്തമൻ ,കെ. രാജൻ ,സന്തോഷ് കെ ,പി.വത്സലൻ ,എൻ.പ്രേമൻഎന്നിവർ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.