Latest News From Kannur

ബാലഗോകുലം ശ്രീകൃഷ്ണ ജയന്തി ആഘോഷം ഒരുക്കങ്ങൾ പൂർത്തിയായി

0

പാനൂർ:ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ സെപ്തംബർ 6 ന് നടക്കുന്ന ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷങ്ങൾക്കും ശോഭായാത്രകൾക്കും ഉള്ള ഒരുക്കങ്ങൾ പാനൂർ മേഖലയിൽ പൂർത്തിയായതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ട് സെപ്തംബർ 2 ശനിയാഴ്ച പതാക ദിനം ആചരിച്ചു .തുടർന്ന് കലാ-കായിക വൈജ്ഞാനിക മത്സരങ്ങളും സാംസ്കാരിക സമ്മേളനങ്ങളും ഗോപൂജ, ഭജന സന്ധ്യ, ഉറിയടി , കൃഷ്ണഗാഥ സദസ് എന്നിവ നടന്നു. 6 ന് നടക്കുന്ന ശോഭയാത്രയിൽ ഉണ്ണികണ്ണൻമാർ , പൗരാണിക വേഷങ്ങളടങ്ങിയ നിശ്ചല ദൃശ്യങ്ങൾ , വാദ്യമേളങ്ങൾ, ഗോപിക നൃത്തം, യോഗ് ചാപ് എന്നിവയും നടക്കും. അകലട്ടെ ലഹരി ഉണരട്ടെ മൂല്യവും ബാല്യവും എന്ന സന്ദേശമുയർത്തിയാണ് ബാലഗോകുലം ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. ലഹരിക്കെതിരായ ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് ശോഭായാത്രകളുടെ ഉദ്ഘാടന സഭയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികൾ ചൊല്ലിക്കൊടുക്കും . പാനൂർ മേഖലയിൽ ഗ്രാമ നഗര പ്രദേശങ്ങളിലായി 7 ശോഭയാത്രകളാണ് ബാലഗോകുലം സംഘടിപ്പിച്ചിട്ടുള്ളത് .ശോഭായാത്രകൾ ചൊക്ലി – കരിയാട് മേഖലയിൽവൈകുന്നേരം നാല് മണിക്ക് പടന്നക്കരയിൽ നിന്ന് ആരംഭിച്ച് പള്ളിക്കുനി, നാരായണൻപറമ്പ് വഴി ഒളവിലം തൃക്കണ്ണാപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ സമാപിക്കും.ശോഭാ യാത്ര കെ ശ്രീധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും.മാഹിയിൽ ചെമ്പ്ര സുബ്രഹ്മണ്യക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച് ഇരട്ടപിലാക്കൂല്‍ ശ്രീകൊയ്യോട്ട് പുത്തനമ്പലം ശാസ്താക്ഷേത്രത്തില്‍ സമാപിക്കും.അശ്വിൻ അഭിലാഷ് ഉദ്ഘാടന കർമ്മം നിർവഹിക്കും. പെരിങ്ങളം-പന്ന്യന്നൂർ മേഖലയിൽകീഴ്‌മാടം ഗുരുദേവ മഠത്തിൽ നിന്ന് ആരംഭിച്ച് വലിയാണ്ടി പീടിക – പൂക്കോം – മേലേപൂക്കോം വഴി കണ്ണംവെള്ളി തെരു ശിവക്ഷേത്രത്തിൽ സമാപിക്കും. പി. ഗംഗാധരൻ ഉദ്ഘാടനം ചെയ്യും.പാനൂർ, എലാങ്കോട് മേഖലയിൽ കൂറ്റേരി വൈരിഘാതക ക്ഷേത്രത്തിൽ നിന്ന് തുടങ്ങി എലാങ്കോട് മഹാവിഷ്ണു ക്ഷേത്രത്തില്‍ സമാപിക്കും.എൻ.സി.ആർ. രാജലക്ഷ്മി ടീച്ചർ ഉദ്ഘാടന കർമ്മം നിർവഹിക്കും.പൊയിലൂർ, വിളക്കോട്ടൂർ , ചെറമ്പ് മേഖലയിൽ ചെറുപ്പറമ്പ് നിന്നും ആരംഭിച്ച് വടക്കെ പൊയിലൂർ വഴി പൊയിലൂർ ശ്രീ സരസ്വതി വിദ്യാ പീഠം സ്കൂൾ പരിസരം സമാപിക്കും.പുത്തൂർ, തൃപ്പങ്ങോട്ടൂർ മേഖലയിൽ പുത്തൂര്‍ പോസ്റ്റോഫീസ് പരിസരത്തുനിന്ന് ആരംഭിച്ച് പാറാട് ടൗണ്‍വഴി കുന്നോത്ത്പറമ്പില്‍ സമാപിക്കും.പാട്യം, മൊകേരി മേഖലയിൽ പത്തായക്കുന്ന് ടൗണില്‍ നിന്നും ആരംഭിച്ച് കുനുമ്മലില്‍ സമാപിക്കും. വാർത്താ സമ്മേളനത്തിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷ സമിതി പ്രസിഡണ്ട് കെ. സി. വിഷ്ണു, ആർ എസ് എസ് ഖണ്ഡ് ബൗദ്ധിക്ക് പ്രമുഖ്കെ.സുബീഷ്, ആഘോഷ സമിതി വൈസ് പ്രസിഡണ്ട് ഇ. രാജേഷ് , ബാലഗോകുലം താലൂക്ക് പ്രസിഡൻറ്എ. സി. തിലകൻ ,ബാലഗോകുലം താലൂക്ക് ഭഗിനി പ്രമുഖ സി. വി. ജസിത എന്നിവർ പങ്കെടുത്തു.

Leave A Reply

Your email address will not be published.