തിരുവനന്തപുരം: മലയന്‍കീഴില്‍ നാലുവയസുകാരന്റെ മരണം ഭക്ഷ്യവിഷബാധയെ തുടര്‍ന്നെന്ന് ബന്ധുക്കള്‍. ഗോവ യാത്ര കഴിഞ്ഞ് മടങ്ങിയെയത്തിയ അശ്വതി ഭവനില്‍ അനീഷിന്റെ മകന്‍ അനിരുദ്ധാണ് മരിച്ചത്. ഇന്ന് രാവിലെയാണ് കുട്ടി മരിച്ചത്.
ഓണാഘോഷത്തിന്റെ ഭാഗമായി അനീഷും കുടുംബവും ഗോവയില്‍ വിനോദയാത്ര പോയിരുന്നു. ഇതിനുശേഷം തിരികെയെത്തിയപ്പോഴാണ് കുട്ടിക്ക്് ശാരീരിക അസ്വസ്ഥതയുണ്ടായത്. തുടര്‍ന്ന് കുട്ടിയെ മലയന്‍കീഴിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൈക്കാട് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും കാര്യമായ അസുഖങ്ങളൊന്നും കണ്ടെത്തിയിരുന്നില്ല. തുടര്‍ന്ന് വീട്ടിലേക്ക് തന്നെ മടക്കിയ അയച്ചു.വീട്ടിലെത്തിയതിന് പിന്നാലെ അസ്വസ്ഥത പ്രകടപ്പിച്ച കുട്ടി രാവിലെ മരിക്കുകയായിരുന്നു. ഗോവയില്‍ നിന്ന് കഴിച്ച ഭക്ഷണത്തില്‍ നിന്നുണ്ടായ വിഷബാധയാണ് മരണകാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇത് സംബന്ധിച്ച് കുട്ടിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.