പാനൂർ :പാനൂർ നഗരസഭ പെരിങ്ങത്തൂർ ടൗൺ 18-ാം വാർഡിൽ ഗുരുജി മുക്കിന് സമീപം അക്കരാമ്മൽ അരു കുനിയിൽ മനോജിന്റെ KL 58 L 2428 നമ്പർ ഓട്ടോറിക്ഷ ചൊവ്വ പുലർച്ചെ രണ്ടര മണിയോടുകൂടി തീ വെച്ച് നശിപ്പിക്കപ്പെട്ടതായി കണ്ടെത്തി.എ.കെ.മനോജ് ബിഎംഎസ് പാനൂർ നഗരസഭാ കമ്മിറ്റി പ്രസിഡണ്ട് ആണ് .ഉറങ്ങിക്കിടക്കുകയായിരുന്ന മനോജിന്റെ കുടുംബം കനത്ത പുക മുറിയിലേക്ക് വന്നപ്പോഴാണ് വിവരമറിഞ്ഞത്.മുറിയിൽ നല്ല ചൂട് അനുഭവപ്പെടുകയും ചെയ്തിരുന്നു .മനോജിന്റെ ഭാര്യയും മക്കളും അച്ഛനും അമ്മയും വീട്ടിലുണ്ടായിരുന്നു.വീടിന്റെ പുറകുവശത്തെ മുറ്റത്താണ് ഓട്ടോറിക്ഷ നിർത്തിയിരുന്നത്.ഓട്ടോറിക്ഷ തിങ്കളാഴ്ച ഉച്ചയ്ക്ക് കയറ്റിയിട്ടതാണ്.മനോജ് വീട് തുറന്നു പുറത്തേക്ക് എത്തുമ്പോഴേക്കും ഓട്ടോറിക്ഷ കത്തി നശിച്ചിരുന്നു.ഭാഗ്യം കൊണ്ട് മാത്രമാണ് വീടിന് തീപിടിക്കാതിരുന്നത്.ഓട് മേഞ്ഞ വീടാണ് മനോജിന്റെത് .മുറ്റത്തുവിരിച്ച താർപ്പായയും സമീപത്തെ വിറകുകളും ജന്നൽ എന്നിവയും കത്തി നശിച്ചു.മത്സ്യം വളർത്തിയിരുന്ന അക്വേറിയവും നശിച്ചു. വിവരമറിയാൻ അല്പസമയം കൂടി വൈകിയിരുന്നെങ്കിൽ വീടിന്റെ മുകൾ നിലയ്ക്ക് തീ പിടിക്കുമായിരുന്നു. വീട്ടിൽനിന്ന് പൈപ്പ് ഉപയോഗിച്ച് വെള്ളമെടുത്തു തീ കെടുത്തി.ചൊക്ലി പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.
പ്രദേശത്തെ സാമൂഹ്യ പ്രവർത്തകനും നാട്ടുമുഖ്യസ്ഥനുമായ എ.കെ. അനന്തന്റെ മകനാണ് മനോജ് .പെരിങ്ങത്തൂരിനടുത്ത് മാക്കാണ്ടി പീടികയിലെ സൗരവിന്റെ ഓട്ടോയും കത്തിക്കപ്പെട്ടിരുന്നു. പ്രതികളെ കണ്ടെത്താനായില്ല.
സാമൂഹ്യവിരുദ്ധ ശക്തികളാണ് ഓട്ടോ കത്തിച്ചത് എന്ന് കരുതപ്പെടുന്നു.
ആർഎസ്എസ്, ബിഎംഎസ് ,ബിജെപി നേതാക്കളായ ജിരൺ പ്രസാദ്, പി.പി.രാമചന്ദ്രൻ , കെ.ടി.കെ. ബിനീഷ് ,കെ. മഹേഷ്, കെ.കെ. ധനഞ്ജയൻ , പി.പി.രജിൽ കുമാർ, സി.പി.രാജീവൻ , എം.പി. പ്രജീഷ് എന്നിവർ
മനോജിന്റെ വീട് സന്ദർശിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post