പാനൂർ :ബി എം എസ് പാനൂർ മുൻസിപ്പൽ കമ്മിറ്റി പ്രസിഡന്റ് എ. കെ. മനോജിന്റെ ഓട്ടോറിക്ഷ തീവെച്ച് നശിപ്പിച്ച സാമൂഹ്യ വിരുദ്ധരുടെ നടപടിയിൽ ബി ജെ പി പെരിങ്ങളം ഏറിയ കമ്മിറ്റി പ്രതിഷേധിച്ചു.പ്രതികളെ ഉടൻ അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കണമെന്നു യോഗം അധികൃതരോ ടാവശ്യപ്പെട്ടു. സംഭവസ്ഥലം ബി ജെ പി സംസ്ഥാന കൗൺസിൽ അംഗം കെ. കെ. ധനഞ്ജയൻ , ഏറിയ പ്രസിഡന്റ് പി.പി. രജിൽ കുമാർ, ജന:സെക്രട്ടറി എം.പി. പ്രജീഷ് , കർഷകമോർച്ച മണ്ഡലം പ്രസിഡന്റ് സി. പി.രാജീവൻ എന്നിവർ സന്ദർശിച്ചു.