മാഹിപാലത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബി എം എസ് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി.
മാഹി : തകർന്ന് കിടക്കുന്ന മാഹി പാലം അടിയന്തരമായി അറ്റകുറ്റ പണികൾ നടത്തി ഗതാഗത യോഗ്യമാക്കുക.മാഹിലിലെയും ന്യൂമാഹിയിലെയും ഗതാഗതക്കുരുക്കിന് പരിഹാരം കാണുക.മാഹിയിൽ പുതിയ പാലം നിർമ്മിക്കുക.വടകര എം പി , തലശേരി എം എൽ എ,മാഹി എം എൽ എ തുടങ്ങിയ ജനപ്രതിനിധികൾ പ്രശ്നത്തിൽ ഇടപെടുക ,തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഓട്ടോറിക്ഷ മസ്ദൂർ സംഘം (ബിഎംഎസ്) മാഹി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 19 ന് ശനിയാഴ്ച രാവിലെ ന്യൂമാഹിയിൽ നിന്ന് മാഹിയിലേക്ക് പ്രതിഷേധമാർച്ചും തുടർന്ന് ന്യൂമാഹി ടൗണിൽ ധർണ്ണയും നടത്തി.ഓട്ടോറിക്ഷാ മസ്ദൂർ സംഘം മാഹി മേഖല കൺവീനർ സത്യൻ ചാലക്കര അധ്യക്ഷത വഹിച്ചു.ബി എം എസ് കണ്ണൂർ ജില്ല സിക്രട്ടറി എം. വേണുഗോപാൽ ധർണ്ണ ഉദ്ഘാടനം ചെയ്തു .കെ.പ്രമോദ് . കെ.ടി.സത്യൻ, വി.വി. അനിൽ കുമാർ . കെ ശശിധരൻ തുടങ്ങിയവർ പ്രസംഗിച്ചു.ടി.ബിജേഷ് . കെ.കെ. സജീവൻ.കെ.പി.രാജൻ . സി. സുരേഷ് ബാബു .കെ.രാജൻ തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.