മാഹി: ഗ്രാമത്തി ജുമാമസ്ജിദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മജ്ലിസുന്നൂർ വാർഷികവും, ത്രിദിന മത പ്രഭാഷണവും നടത്തി.ശംസുൽ ഉലമ നഗറിൽ, സമസ്ത കേന്ദ്രമുശാവറ അംഗവും തലശ്ശേരിസംയുക്ത മഹൽ കാസിയും ആയ ടിഎസ് ഇബ്രാഹിം കുട്ടി മുസ്‌ലിയാർ ഉത്ഘാടനം നിർവഹിച്ചു.മുജീബ് റഹ്‌മാൻ അൻസാരി(ഗ്രാമത്തി ജുമാ മസ്ജിദ് ഖത്തീബ്) സ്വാഗതം പ്രഭാഷണം നടത്തി. മുഖ്യപ്രഭാഷണം മുനീർ ഹുതവി വിളയിൽ നിർവഹിച്ചു. മഹൽകമ്മിറ്റി പ്രസിഡൻറ് അലിഹാജി അദ്ധ്യക്ഷത വഹിച്ചു, ജനറൽ സിക്രട്ടറി കെപി ഷംസുദീൻ, അർഷാദ് ആറോമാ, ജനത ലത്തീഫ്, അലി അക്ബർ ഹാഷിം, സുനീർ കെപി, ഷിയാദ്, പിടികെ റഷീദ്, അനസ്, അൻവർ എന്നിവർ ആശംസകൾ നേർന്നു. ടിപിശഫീർ നന്ദി പ്രകാശിപ്പിച്ചു.ഗ്രാമത്തി മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ മലബാർ ഗോൾഡ് & ഇഖ്റ ഹോസ്പിറ്റൽ, സ്നേഹസ്പർഷം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ജീവിത ശൈലി രോഗനിർണയ ക്യാമ്പ്സംഘടിപ്പിച്ചു. മജ്‌ലിസുന്നൂർ ഏഴാം വാർഷികാഘോഷ പരിപാടിയുടെ ഭാഗമായാണ് ഗ്രാമത്തിഇസ്സത്തുൽ ഇസ്ലാം മദ്രസയിൽ ക്യാമ്പ് ഒരുക്കിയത് ഗ്രാമത്തി മഹല്ല് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറികെ.പി.ശംസുദ്ധീൻന്റെ അധ്യക്ഷതയിൽ മാഹി ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ.ഇസ്ഹാഖ് ഉദ്ഘാടനം ചെയ്തു. അർഷാദ് കെ.പി, സുനീർ സുവർണ്ണ, ലത്തീഫ്.പി, അബ്ദുൽകരീം, സിയാദ് എന്നിവർ സംസാരിച്ചു 150 ഓളം ആളുകൾ ക്യാമ്പിൽ പങ്കാളികളായിരുന്നു.