ന്യൂമാഹി: പെരിങ്ങാടി കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രത്തിൽ രാമായണമാസാചരണത്തിന്‍റെ ഭാഗമായി രാമായണം മഹാഭാരതം എന്നീ മഹത് ഗ്രന്ഥങ്ങളെ ആസ്പദമാക്കി പുരാണേതിഹാസങ്ങളിലൂടെ ക്വിസ് മത്സരം സംഘടിപ്പിച്ചു. ചടങ്ങ് ക്ഷേത്ര മേല്‍ശാന്തി മാടമന ഈശ്വരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ക്ഷേത്രപ്രസിഡണ്ട് ടി പി ബാലന്‍ അധ്യക്ഷം വഹിച്ചു. വായനശാല പ്രസിഡണ്ട് സി വി രാജന്‍ പെരിങ്ങാടി ആമുഖഭാഷണം നടത്തി. ക്ഷേത്ര സെക്രട്ടറി പി കെ സതീഷ് കുമാര്‍ സ്വാഗതവും ക്ഷേത്ര വൈസ് പ്രസിഡണ്ട് ഒ വി ജയന്‍ നന്ദിയും പറഞ്ഞു. ക്ഷേത്ര മേല്‍ശാന്തി ചോദ്യകര്‍ത്താവായ മത്സരത്തില്‍ വിജയികള്‍ക്ക് ക്യാഷ് പ്രൈസ് നല്‍കി. കവിത ഹരീന്ദ്രന്‍ , ഷൈജ വിജയന്‍ , രമ്യ ഉണ്ണി എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. പങ്കെടുത്ത മുഴുവന്‍ മത്സരാര്‍ത്ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റുകൾ നൽകി. ക്ഷേത്രവൈസ് പ്രസിഡണ്ട് കണ്ടോത്ത് രാജീവന്‍ , വായനശാല സെക്രട്ടറി മജീഷ് ടി തപസ്യ , ഷാജീഷ് സി ടി കെ , എം വിജയന്‍ , കണ്ണോത്ത് രാജേഷ് , മേച്ചോളില്‍ മുകുന്ദന്‍ , രൂപേഷ് ബ്രഹ്മം , ടി ഹരീഷ് ബാബു , ഷാജേഷ് കെ എന്നിവര്‍ ചടങ്ങിന് നേതൃത്വം നൽകി.
Sign in
Sign in
Recover your password.
A password will be e-mailed to you.