മാഹി: ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി സ്കൂൾ അസംബ്ലിയിൽ വെച്ച് രണ്ട് വിമുക്തഭടന്മാരെ ആദരിച്ചു. പതിനാറു വർഷം കരസേനയിൽ ജോലി ചെയ്ത മുതിർന്ന വിമുക്ത ഭടൻ പൊത്തങ്ങാട്ട് നാരായണൻ,20വർഷം എയർഫോഴ്സിൽജോലിചെയ്യുകയും സ്കൂളിലെ അധ്യാപകനുമായ പി. കെ. സതീഷ് കുമാർ എന്നിവരെ സ്കൂൾ പ്രധാനഅധ്യാപിക കെ. ബീന പൊന്നാട അണിയിച്ച് ആദരിച്ചു.നമ്മുടെ രാജ്യത്തിന്റെ സുരക്ഷയെകുറിച്ചും, സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെകുറിച്ചും എം പി. നാരായണൻ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. കെ. ബീന ടീച്ചർ അധ്യക്ഷം വഹിച്ച ചടങ്ങിൽ വിവിധ പ്രതിരോധസേനാവിഭാഗങ്ങളെക്കുറിച്ച് പി. കെ. സതീഷ് കുമാർ കുട്ടികളോട് സംസാരിച്ചു.സീനിയർ അധ്യാപിക പി. മേഘന സ്വാഗതവും, ടി. സജിത നന്ദിയും പറഞ്ഞ ചടങ്ങിന് അഞ്ജുന, വിനോദ്.വി, റോജബായ്, വിനിത വിജയൻ എന്നിവർ നേതൃത്വം നല്കി.
Sign in
Sign in
Recover your password.
A password will be e-mailed to you.